-26%

VARUMPOLE VANNAVAR

Original price was: ₹270.00.Current price is: ₹200.00.


വി.ശശികുമാർ

താൻ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പർശിയുമാക്കി മാറ്റുന്നത്. ഇതിൽ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പലരും ഉണ്ട്; ഒപ്പം അപ്രശസ്തരും സാധാരണക്കാരുമായ കുറെ ഗ്രാമീണരും.
മലയാളിയറിഞ്ഞ സാങ്കേതിക ജ്ഞാനത്തിന്റെ മാറ്റങ്ങളുടെ സൂചനകളും, ഈ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച ഗ്രന്ഥകർത്താവ് നൽകുന്നുണ്ട്.
യാത്രാനുഭവങ്ങളിലാകട്ടെ പല നാടുകളുടെ വിശേഷങ്ങൾക്കൊപ്പം കലഹങ്ങളുടെയും കലാപങ്ങളുടെയും വിഷാദത്തിന്റെയും തീവ്രാനുഭവങ്ങളുടെ ശോകഛായയും പടർന്നു കിടക്കുന്നു.

 

Description

VARUMPOLE VANNAVAR

V.SASIKUMAR

Additional information

Pages

224

Publisher

Sign Books

Category

memoir

author

വി. ശശികുമാർ
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി വില്ലേജിലെ മഹാദേവികാട് കായിപ്പുറത്ത്
കെ.വാസുദേവന്റെയും കെ.ജാനമ്മയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസം
കൊല്ലം എസ്. എൻ കോളേജ്, ബോംബെ കെ.സി. കോളേജ് ഓഫ് ജേണലിസം.
പരിശീലനം ഇന്ത്യയിലെ പ്രധാന ടെലികോം പരിശീലന കേന്ദ്രങ്ങളിലും അമേരി
ക്കയിൽ ബെൽ ലാബ്‌സിലും, എടി & ടി യിലും. ഉദ്യോഗം ബോംബെയിലും,
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ടെലികോം ഡിപ്പാർട്ടുമെന്റിലും,
ബി.എസ്.എൻ.എൽ എൻജിനീയറിങ് വിഭാഗം, ഐ.ടി. മാർക്കറ്റിങ് വിഭാഗങ്ങ
ളിൽ. ടെലികോം സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ നിർദ്ദേശിച്ചതിന് ഡിപ്പാർട്ട്
മെന്റ് ഓഫ് ടെലികോം ടെക്‌നോളജിയിൽനിന്ന് അനേകം അംഗീകാരങ്ങൾ
ലഭിച്ചു. 1975 മുതൽ 1987 വരെ കലാകൗമുദി, കേരളകൗമുദിയുടെ ന്യൂസ്
സർവീസ് തുടങ്ങിയവയ്ക്കുവേണ്ടി എഴുതി. മലയാളം, മാതൃഭൂമി, മംഗളം, ജന
യുഗം, മലയാളം ന്യൂസ്, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ ഫ്രീ പ്രസ് ജേണൽ,
സിനിമ ഇന്ത്യ, സ്‌ക്രീൻ എന്നീ പ്രസിദ്ധീകരണങ്ങളിലെഴുതി. പി. സായ്‌നാഥിന്റെ
'പീപ്പിൾസ് ആർകൈവ് ഓഫ് റൂറൽ ഇൻഡ്യ'(PARI)യുടെ ഫെലോ.
കേരള ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട് പത്തോളം വീഡിയോ ഡോക്യു
മെന്ററികൾ ചെയ്തു. കുമാർ സാഹ്നിയെപ്പറ്റി എം. ആർ. രാജൻ ചെയ്ത ഡോക്യു
മെന്ററി ചിത്രീകരിച്ചു. ബോംബെയിലെ സഹൃദയ ഫിലിം സൊസൈറ്റിയിലെ
തുടക്കക്കാരിൽ ഒരാൾ. നാടകം, സിനിമ, മറ്റു കലാ സാംസ്‌കാരിക, സാമൂഹിക
രംഗത്ത് സജീവമായി പ്രവർത്തിച്ചു. 'കെട്ടുകാഴ്ച' കഥാസമാഹാരം, 2004-ൽ
കെ. എൻ. ഷാജിയുടെ നിയോഗം ബുക്‌സ് പ്രസിദ്ധീകരിച്ചു. മുപ്പതുവർഷത്തെ
തിരുവനന്തപുരത്തെ വാസത്തിനുശേഷം ജന്മനാട്ടിൽ മത്സ്യകൃഷിയുമായി മീൻ
പിടുത്തക്കാരുടെയൊപ്പം കഴിയുന്നു. ''കിട്ടിയാൽ കിട്ടി… പോയാൽ പോയി.''
വിലാസം: വീട്, പി.എൽ.ആർ.എ-33, പനച്ചമൂട് ലെയിൻ,
പട്ടം, തിരുവനന്തപുരം 695004.
Mob: 9447057788. Email: varumpolevaratte@gmail.com, sasikumarvtvm@gmail.com