sign-books-banner-1
sign-books-banner-1

SIgn-Books-Banner-2
SIgn-Books-Banner-2

SIgn-Books-Banner-3
SIgn-Books-Banner-3

ചിന്തയുടെ പുതിയ തുറസ്സ്; പ്രകാശം തേടുന്ന വാക്കുകൾ

അക്ഷരങ്ങളുടെ സർഗ്ഗാത്മകവും ചിന്താപരവുമായ അടയാളപ്പെടുത്തലായാണ് സെെൻ ബുക്സിന്റെ ജനനം. 2010-ലായിരുന്നു അത്. ലോക സിനിമയിലെ മഹാ പ്രതിഭകളുടെ ജീവിതവും ദർശനവും അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഗാെദാർദ്, തർക്കോവ്സ്കി, ബർഗ് മാൻ എന്നിവരെപ്പറ്റിയുള്ള പുസ്തകങ്ങൾ ചലച്ചിത്ര മേളയ്ക്കിടെയാണിറങ്ങിയത്. സക്കറിയയും രാജീവ് നാഥും ചേർന്നെഴുതിയ ജനനി എന്ന തിരക്കഥാ ഗ്രന്ഥത്തിന്റേതായിരുന്നു ആദ്യ പ്രകാശനച്ചടങ്ങ്. പ്രകാശകൻ മോഹൻലാൽ. ഏറ്റുവാങ്ങിയത് ഇന്നസെന്റ്. പിന്നീട് നിരവധി കൃതികൾ. പ്രകാശകരായി യു.ആർ. അനന്തമൂർത്തി, എം.ടി.വാസുദേവൻ നായർ, നടൻ മുരളി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ. നൂറോളം പുസ്തകങ്ങൾ. അവയിൽ, ‘ഭഗവദ്ഗീത: പലകാലം പല കാഴ്ചകൾ’ തുടങ്ങിയ ചിലതെങ്കിലും മലയാള ഭാഷയ്ക്ക് സൈൻ ബുക്സിന്റെ സംഭാവനയെന്നു പറയാവുന്ന വിധം കനപ്പെട്ടവ. എന്നാൽ ഈ സക്രിയമായ ജീവിതകാലത്തിന് ഇടയ്ക്ക് ഭംഗം വന്നു.ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സെെൻ ബുക്സ്‌ വീണ്ടും മടങ്ങിയെത്തുകയാണ്. മലയാള സഹൃദയ ലോകത്തിന്റെ സ്നേഹ പരിലാളനകൾ ഒരിക്കൽ കൂടി പ്രതീക്ഷിച്ചുകാെണ്ട് …
സ്നേഹപൂർവ്വം
സൈൻ ബുക്സ് പ്രവർത്തകർ