-19%

LOKATHE MATTAM; NAMUKKUM

Original price was: ₹320.00.Current price is: ₹260.00.


അമിക ജോർജ്

പരിഭാഷ: വി.എൻ. പ്രസന്നൻ

മെമ്പർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ (എം.ബി. ഇ) ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞയാൾ മലയാളി കുടുംബ വേരുകളുള്ള ഒരു പെൺകുട്ടിയാണ് – അമിക ജോർജ്. പത്തനംതിട്ട ജില്ലയിൽ നിന്ന് ബ്രിട്ടണിലെത്തിയവരാണ് അമികയുടെ മാതാപിതാക്കൾ. ആർത്തവ ദാരിദ്ര്യത്തിനെതിരെ ഒരു പ്രസ്ഥാനം നയിച്ച് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധ നേടിയ അമിക തന്റെ ഈ രംഗത്തെ വിജയ കഥയാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തതിനാൽ ക്ലാസ് ദിനങ്ങൾ നഷ്ടമാകുന്ന പെൺകുട്ടികളെപ്പറ്റി നടത്തിയ പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയത്. യൂറോപ്പിൽ പോലും ഇങ്ങനെ ധാരാളം പെൺകുട്ടികളുണ്ടെന്ന് അമികയും കൂട്ടുകാരും നടത്തിയ പഠനം കണ്ടെത്തി. സർക്കാരും പൊതു സമൂഹവും ഇക്കാര്യത്തിൽ ഇടപടണമെന്ന് ആവശ്യപ്പെട്ട് അമിക നയിച്ച പ്രസ്ഥാനം ബ്രിട്ടണിൽ ചലനങ്ങൾ സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള യുവ ആക്ടിവിസ്റ്റുകളുടെ ഐക്കണുകളിലൊന്നായി അമിക മാറി. ലോകത്തിലേറ്റവുമധികം സ്വാധീനശേഷിയുളള 25 കൗമാരക്കാരിൽ ഒരാളായി 2019 ൽ ടൈം മാസിക അമിക ജോർജിനെ തിരഞ്ഞെടുത്തു. ദ ഗാർഡിയൻ, ബി.ബി.സി, വാഷിങ്ടൺ പോസ്റ്റ്, ടൈം മാസിക തുടങ്ങിയ ലോകത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം അമികയുടെ സാമൂഹിക ഇടപെടലുകളെപ്പറ്റി എഴുതി.
ബ്രിട്ടണിൽ തുടക്കം കുറിയ്ക്കപ്പെട്ട ആർത്തവ ദാരിദ്ര്യ പ്രസ്ഥാനം അരികുവൽക്കരിക്കപ്പെട്ട പെൺകുട്ടികൾക്കിടയിൽ ഒരു വിപ്ലവമായി. ‘ലോകത്തെ മാറ്റാൻ നമുക്കും കഴിയും’ എന്ന് ഓരോ വിദ്യാർത്ഥിയേയും ഓർമ്മിപ്പിക്കുന്നതാണ് ഈ കൃതി – എല്ലാ വിദ്യാർത്ഥികളും എല്ലാ മാതാപിതാക്കളും വായിക്കേണ്ടത്.

Make it happen എന്ന പുസ്തകത്തിന്റെ പരിഭാഷ.
How to be an Activist ?

 

Description

LOKATHE MATTAM; NAMUKKUM

AMIKA GEORGE

Additional information

Pages

232

Publisher

Sign Books

Category

experience/society

author

അമിക ജോർജ്

1999 ഒക്ടോബർ 4-ന് ഫിലിപ് ജോര്‍ജിന്റെയും നിഷയുടെയും മകളായി ജനനം.
കേരളത്തിൽ വേരുകളുള്ള അമിക ജോർജ് ലണ്ടനിലാണ് താമസം. 'ഇൻഡ്യൻ
കൊളോണിയൽ ചരിത്രവും അടിമക്കച്ചവടത്തിലെ ബ്രിട്ടീഷ് ബന്ധവും' എന്ന
വിഷയത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തി. 2017-ൽ
തന്റെ പതിനേഴാമത്തെ വയസ്സിൽ ആരംഭിച്ച ആർത്തവദാരിദ്ര്യപ്രസ്ഥാനം
ബ്രിട്ടീഷ് സമൂഹത്തിലും ഇതരയൂറോപ്യൻ രാജ്യങ്ങളിലും ശക്തമായ സ്വാധീനം
ചെലുത്തി. 2021-ൽ 21-ാം വയസ്സിൽ 'മെമ്പർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ' (MEB)
ബഹുമതി ലഭിച്ചു