-21%

Moonnuvarsham

Original price was: ₹190.00.Current price is: ₹150.00.


ആന്റൺ ചെഖോവ്

ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ ആന്റൺ ചെഖോവിന്റെ നോവലുകളിലൊന്ന്.

മോസ്‌കോ ജീവിതത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്‌കാരം. സംഘർഷങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ഈ ചിത്രീകരണം മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെക്കൂടി ഉൾക്കൊള്ളുന്നതാണ്.

 

Description

മൂന്നുവർഷം

ആന്റൺ ചെഖോവ്

Additional information

Pages

136

Publisher

Sign Books

ISBN

978-93-92950-54-4

Category

Novel

author

ആന്റൺ ചെഖോവ് 1860 ജനുവരി 17- നു തഗന്റോ നഗരത്തിൽ ജനിച്ചു. 1879- ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനെ തുടർന്ന് അദ്ദേഹം മോസ്‌കോയിൽ പോയി. മോസ്‌കോ സർവ്വകലാശാലയിലെ വൈദ്യവിഭാഗത്തിൽ ചേർന്നു. 1884-ൽ 'ജില്ലാഡോക്ടർ' എന്ന ബിരുദമെടുത്ത ശേഷം വൈദ്യവൃത്തി ആരംഭിച്ചു. 1884-85-ൽ അദ്ദേഹം 'റഷ്യയിലെ വൈദ്യവൃത്തി' എന്നൊരു പ്രബന്ധം എഴുതി.
ചെഖോവിന്റെ സാഹിത്യ പ്രവർത്തനം ആരംഭിക്കുന്നത് 70-കളുടെ അവസാനത്തിലാണ്. വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹം 'അന്തോഷ ചെഹൊൻതേ' എന്ന തൂലികാ നാമത്തിൽ വിനോദ മാസികകളിലും പത്രങ്ങളിലും പല കഥകളുമെഴുതി. സർക്കാരുദ്യോഗസ്ഥൻമാരുടെ മന്ദബുദ്ധിത്വവും അജ്ഞതയും മുഖസ്തുതി പറച്ചിലുമെല്ലാം അദ്ദേഹത്തിന്റെ പരിഹാസത്തിനു ശരവ്യമായി. 'ക്ലാർത്തിന്റെ മരണം' (1883) 'ഉൻതെർ പ്രിശിബോയവ' (1885) 'മെലിഞ്ഞവനും തടിച്ചവനും' (1883) 'ഓന്ത്' (1884) ഇവ ആ കഥകളിൽ ചിലതാണ്.
ചെഖോവ് പേരെടുത്ത ഒരു എഴുത്തുകാരനായി കഴിഞ്ഞിരുന്നുവെങ്കിലും താൻ ഇനിയുമൊരു പൂർണ്ണ സാഹിത്യകാരനായി തീർന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 1886-ലെ വസന്തത്തിൽ ചെഖോവിന് പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു റഷ്യൻ സാഹിത്യകാരനായിരുന്ന ദിമിത്രി ഗ്രിഗറോവിച്ചിന്റെ ഒരു കത്തു കിട്ടി. ചെഖോവ് ശരിക്കും പ്രതിഭാധനനാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയും അദ്ദേഹത്തിന്റെ ചിത്താനുഭവങ്ങൾ 'സുചിന്തിത പ്രയത്നത്തിനു വേണ്ടി കാത്തു സൂക്ഷിക്കണ'മെന്ന് ഉൽബോധിപ്പിക്കുകയും ചെയ്തു കൊണ്ടുള്ള ആ കത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ സംഭവമായിരുന്നു. 1885-87 കാലത്ത് ചെഖോവ് 'ഗഹനമായ മണ്ഡല' ത്തിലേക്കു കടന്നു. 'സ്റ്റെപ്പി', 'ജന്മദിനം' (1888), 'ബോധക്ഷയം', 'വീരസകഥ' (1889) തുടങ്ങിയ കഥകൾ അക്കാലത്ത് എഴുതിയവയാണ്.
നാടും ജീവിതവും കുറേക്കൂടി അടുത്തറിയണമെന്ന ലക്ഷ്യത്തോടെ ചെഖോവ് 1890-ൽ സാഖലിൻ ദ്വീപിലേക്കൊരു പര്യടനം നടത്തി. 1893-94-ൽ എഴുതിയ 'സാഖലിൻദ്വീപ്' എന്ന പുസ്തകം ആ യാത്രയിലെ അനുഭവങ്ങൾ വിവരിക്കുന്നു. 'നാടുകടത്തൽ' (1892), 'കൊലപാതകം' (1895), 'ആറാംനമ്പർ വാർഡ്' (1892) എന്നീ കഥകളും സാഖലിൻ യാത്രാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്.
1892-ൽ ചെഖോവ് സർപ്പുഖോവ് ജില്ലയിലെ മേലിഖവ് എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി. അദ്ദേഹം അവിടുത്തെ കൃഷിക്കാരെ ചികിത്സിച്ചു. മേലിഖവയിലേയും സമീപ ഗ്രാമങ്ങളിലേയും കുട്ടികൾക്കു വേണ്ടി സ്‌കൂളുകൾ പണിയിച്ചു. ക്ഷാമബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. 1892-93 കാലത്ത് കോളറയുടെ ബാധയുണ്ടായപ്പോൾ ജില്ലാ ഡോക്ടറായി സേവനമനുഷ്ടിച്ചു. 1897-ൽ കാനേഷുമാരിക്കണക്കെടുപ്പിൽ പങ്കെടുത്തു. 1896-ലാണ് 'കടൽകാക്ക' എന്ന നാടകം ഇറങ്ങിയത്. 'ഗ്രാമീണർ' എന്ന നോവലിലും 1897-ലെഴുതിയ കഥകളിലും ജീവിതയാഥാർത്ഥ്യത്തെ മോടിപിടിപ്പിക്കാതെ അതിന്റെ നഗ്‌നരൂപത്തിൽ തന്നെ ചെഖോവ് വരച്ചു കാട്ടിയിരിക്കുന്നു.
നാടകരചനയിലാണ് ചെഖോവിന്റെ പ്രതിഭാവിലാസം അതിന്റെ പാരമ്യത്തിലെത്തിയിട്ടുള്ളത്. 'കടൽക്കാക്ക'യ്ക്കു ശേഷം അദ്ദേഹം 'വാന്യഅമ്മാവൻ' (1896) 'മൂന്നു സഹോദരികൾ' (1900-91), 'ചെറിത്തോപ്പ്' (1903 -04) എന്നീ നാടകങ്ങളെഴുതി. 1898-ൽ സ്ഥാപിതമായ മോസ്‌കോ ആർട്ട് തീയേറ്ററിലാണ് ഈ നാലു നാടകങ്ങളും അരങ്ങേറിയത്.
ക്ഷയരോഗം പിടിപെട്ട ചെഖോവിന് 1898-ൽ യാൾട്ടയിലേക്കു താമസം മാറേണ്ടി വന്നു. അദ്ദേഹം അവിടെ ഒരു വീടു പണിതു. 1901-ൽ അദ്ദേഹം മോസ്‌കോ ആർട്ട് തീയേറ്ററിലെ നടി ഓൾഗ നിപ്പറെ വിവാഹം കഴിച്ചു.
1902-ൽ ചെഖോവിനെ 'ഓണറ്റി അക്കാഡമിഷ്യ'നായി തിരഞ്ഞെടുത്തു. എന്നാൽ അതേ ബഹുമതി മാക്സിം ഗോർക്കിക്കു നൽകുന്നത് സാർചക്രവർത്തി നിക്കൊലാസ് രണ്ടാമൻ തടഞ്ഞപ്പോൾ, ചെഖോവ് പ്രതിഷേധ സൂചകമായി തന്റെ ബഹുമതി നിരാകരിച്ചു.
രോഗം മൂർഛിച്ചതിനെ തുടർന്ന് ചെഖോവ് 1904 ജൂൺ ആരംഭത്തിൽ ചികിത്സക്കുവേണ്ടി ജർമ്മനിയിലെ ബാദൻവയ്ലർ എന്ന സുഖവാസകേന്ദ്രത്തിലേക്കു പോയി. 1904 ജൂലൈ 2-നു അദ്ദേഹം അന്തരിച്ചു. മോസ്‌കോയിലെ നോവൊദേവിച്ചി സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്.
ഗദ്യരചനയേയും നാടകരചനയേയും സംബന്ധിച്ചിടത്തോളം ചെഖോവിന്റെ സ്വാധീനം റഷ്യൻ സാഹിത്യത്തിൽ മാത്രമല്ല വിശ്വസാഹിത്യത്തിൽതന്നെ ഗോചരമാണ്. അദ്ദേഹത്തിന്റെ പല കൃതികളും സിനിമക്കും ടെലിവിഷനും വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനകത്തും പുറത്തും ഇന്ന് ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ള നാടകകൃത്തുക്കളിൽ ഒരാളാണ് ചെഖോവ്.