Jathirahitha India
About this book
ജാതി രഹിത ഇന്ത്യ
ജാതിയെകുറിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങൾ.
ജാതിക്കെതിരായ രാജ്യത്തെ ഏറ്റവും മുഴക്കമുള്ള ശബ്ദം ഡോ.ബി.ആർ അംബേദ്കറുടെതാണ്. അസശ്യർക്കു വേണ്ടി ഇതിഹാസ സമാനമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ജാതിയെ ഏറ്റവും ആഴത്തിൽ പഠിച്ച ഇന്ത്യാക്കാരനും അംബേദ്കറാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ജാതിക്കെതിരായ പ്രസ്ഥാനങ്ങളെ ഇന്നും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. സവർണ ലോകത്തെ എതിരിട്ടുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇവയിൽ ഏറ്റവും പ്രധാന സന്ദർഭങ്ങളെയാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ഒന്നാം വട്ടമേശ സമ്മേളനത്തിൽ നടത്തിയ പ്രസംഗം മുതൻ ജീവിത സായാഹ്നത്തിൽ അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേർന്നപ്പോൾ നടത്തിയ പ്രസംഗം വരെയുള്ള ജാതിക്കെതിരായ അംബേദ്കറുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങളെ ഈ കൃതി സമാഹരിക്കുന്നു.
പരിഭാഷ: സി.എ ജോബ്
Page 264
₹360