Books, ideas & stories — delivered to your door. Secure shopping · Easy ordering

About Us

നല്ല പുസ്തകങ്ങളും അർത്ഥവത്തായ സാംസ്കാരിക ഇടപെടലുകളും നടത്തുക എന്ന ലക്ഷ്യത്തോടെ ഏതാനും പേരുടെ ശ്രമഫലമായാണ് തിരുവനന്തപുരത്ത്, 2005 ൽ സൈൻ ബുക്സിന് തുടക്കം കുറിയ്ക്കുന്നത്.

ഗൊദാർദ്, തർക്കോവ്സ്കി, ബർഗ്മാൻ തുടങ്ങിയ ലോകസിനിമയിലെ മാസ്റ്റേഴ്സിനെപ്പറ്റി ഐ. ഷൺമുഖദാസ്, ഡോ.കെ.ഗോപിനാഥ്, വിജയകൃഷ്ണൻ തുടങ്ങിയവരെഴുതിയ ഒരു പരമ്പര IFFK യിൽ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടർന്നും നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടുതൽ പുസ്തകങ്ങൾ ഇറക്കുന്നതിനല്ല, പ്രസക്തവും ഗൗരവമുള്ളതുമായ ഈടുറ്റ കൃതികൾ പ്രസിദ്ധീകരിക്കുന്നതിനാണ് സൈൻ ബുക്സ് ഊന്നൽ നൽകിയത്.

ശ്രീശങ്കരനിൽ നിന്ന് ആരംഭിച്ച് ആധുനിക കാലം വരെ നീളുന്ന ഇത:പര്യന്തമുണ്ടായിട്ടുള്ള ഭഗവദ് ഗീതാ പഠന – വ്യാഖ്യാനങ്ങളുടെ പ്രാതിനിധ്യസ്വഭാവമുളള ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ‘ഭഗവദ്ഗീത : പലകാലം, പലകാഴ്ചകൾ’ എന്ന സോമശേഖരൻ എഡിറ്റു ചെയ്ത സമാഹാരം ഇതിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. വിപണിയുടെ നിയമങ്ങൾക്ക് പൂർണ്ണമായി വഴങ്ങാത്തതിനാൽ ഉണ്ടാകുന്ന ക്ലേശങ്ങൾ നേരിട്ടുകൊണ്ടാണ് സൈൻ ബുക്സ്, മലയാള പ്രസിദ്ധീകരണ രംഗത്തെ സക്രിയ സാന്നിധ്യമായി ഇപ്പോഴും നിലനിൽക്കുന്നത്. മലയിൻകീഴ് ഗോപാലകൃഷ്ണൻ എഴുതിയ ‘നഗരപ്പഴമ : അനന്തപുരിയുടെ ഗതകാല സ്മരണകൾ’, ഡോ. എം. കുഞ്ഞാമന്റെ അവതാരികയോടെയുള്ള ജാതിയെപ്പറ്റി ഡോ. ബി.ആർ. അംബേദ്കർ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളുടെ സമാഹാരമായ ‘ജാതിരഹിത ഇന്ത്യ’ എന്ന പരിഭാഷാ കൃതി തുടങ്ങി എം. സുരേഷ് ബാബു എഴുതിയ ‘ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കർ : അനശ്വരതയിലെ നീലനക്ഷത്രം’ എന്ന സമഗ്രജീവചരിത്രവും വരെ നീളുന്നതാണ് സൈൻ ബുക്സ് പ്രസിദ്ധീകരിച്ച ശ്രദ്ധേയ കൃതികളുടെ പട്ടിക.

ഭാവനയുടെയും ചിന്തയുടെയും പുതിയ തുറസ്സുകളെ സൃഷ്ടിച്ചുകൊണ്ട് സൈൻ ബുക്സ് സർഗ്ഗജീവിതം തുടരുന്നു.

Address:

Sign Books,
General Hospital Road, Near Variety Mall,
Statue, Palayam, Thiruvananthapuram,
Keralam 695001

Phone:

077362 59374

Email:

contact@signbooks.in