-29%

Varoo kuttikale Indian Bharanakhadanaye parichayappedam

Original price was: ₹140.00.Current price is: ₹100.00.


അജിത് ആശാമഹൽ

ഗ്രാമസഭയും ഗ്രാമപഞ്ചായത്തും മുതൽ കേന്ദ്ര പാർലമെന്റും കാബിനറ്റും വരെയുള്ള ജനപ്രതിനിധി സഭകളെപ്പറ്റി വളരെ ഹ്രസ്വമായി, എന്നാൽ ഹൃദ്യമായി വിവരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. ഇത് പഠിതാക്കൾക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഭരണഘടനയെപ്പറ്റി സാമാന്യമായ അറിവ് നേടുന്നതിന് ഈ പുസ്തകം ഏറെ പ്രയോജനകരമാണ്. വിദ്യാർത്ഥികൾക്കു മാത്രമല്ല പൊതു വായനക്കാർക്കും ഇത് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പ്രൊഫ.വി.കാർത്തികേയൻ നായർ
ഇന്ത്യൻ ഭരണഘടനയെ കുട്ടികൾക്കു വേണ്ടി പരിചയപ്പെടുത്തുന്ന കൃതി.

 

Description

വരൂ കുട്ടികളെ ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടാം

അജിത് ആശാമഹൽ

Additional information

Pages

104

Publisher

Sign Books

ISBN

978-93-92950-82-7

Category

study

author

അജിത് ആശാമഹൽ

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ മിതൃമ്മലയിൽ,പി. ഹരിഹരക്കുറുപ്പിന്റെയും എം. ഓമനഅമ്മയുടെയും മകനായി 1967ൽ ജനിച്ചു. ഇപ്പോൾ നെടുമങ്ങാട് മുണ്ടേലയിൽ താമസം. ഗവൺമെന്റ് എൽ. പി
സ്‌കൂൾ മഠത്തു വാതുക്കൽ, ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മിതൃമ്മല,എൻ.എസ്.എസ് കോളേജ് നിലമേൽ, ആശാൻ മെമ്മോറിയൽ ടി. ടി. ഐ വർക്കല, തിരുവനന്തപുരം ബാർട്ടൻഹിൽ കേരള സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യ
ത്തിലും കൊമേഴ്‌സിലും ബിരുദാനന്തര ബിരുദം. അധ്യാപനത്തിൽ ബിരുദം.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ.വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രൈമറി സ്‌കൂൾ അധ്യാപകനായി പ്രവർത്തിച്ചു. മൂന്നുവർഷം പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകനായി. പതിനൊന്നു വർഷം വിഎച്ച്എസ്ഇയിൽ അധ്യാപകൻ. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ഗവൺമെന്റെ് സിറ്റി വി.എച്ച്.എസ്.എസ് ൽ കൊമേഴ്‌സ് അധ്യാപകനായി 2023 മെയ് 31 ന് വിരമിച്ചു.
കുട്ടികൾക്കു വേണ്ടിയുള്ള കവിതകളും വൈജ്ഞാനിക രചനകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു.
മറ്റുകൃതികൾ: ജലകണം (കുട്ടിക്കവിതകൾ)ഞാവൽപ്പഴം(കുട്ടിക്കവിതകൾ)
ഭാര്യ: ശാലിനി. എസ്. ആർ, മകൻ: അമൽ. എ.എസ്
മകൾ: ആരതി. എ.എസ്
വിലാസം: ആശാമഹൽ, കളത്തറ,മുണ്ടേല പി.ഒ.,തിരുവനന്തപുരം-695 543
ഫോൺ: 94460 75606
email: ajithkokkaara@gmail.com