-29%

RAM MANOHAR LOHYA

Original price was: ₹140.00.Current price is: ₹100.00.


ഡോ. വർഗ്ഗീസ് ജോർജ്ജ്

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സോഷ്യലിസ്റ്റ് നേതാവുമായ റാം മനോഹർ ലോഹ്യയുടെ ജീവിതം ആധുനിക ഇന്ത്യയുടെ സംഭവ ബഹുലവും നാടകീയവുമായ ചരിത്രം കൂടിയാണ്.
ലോഹ്യയുടെ ചിന്തകൾ ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്. അധികാരത്തിനോ മറ്റെന്തെങ്കിലിനുമോ വേണ്ടി ഒരു തരം വിട്ടുവീഴ്ചയും ചെയ്യാത്ത പോരാളിയായിരുന്നു അവസാന നിമിഷം വരെയും അദ്ദേഹം.കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ഡോ. വർഗ്ഗീസ് ജോർജ്, ഇന്ത്യ കണ്ട ഏറ്റവും ഉന്നത സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ലോഹ്യയുടെ ജീവിതത്തെ ഹ്രസ്വമെങ്കിലും സമഗ്രമായി വരച്ചുകാട്ടുകയാണ് ഈ കൃതിയിൽ.

 

Description

റാം മനോഹർ ലോഹ്യ

ഡോ.വർ​ഗീസ് ജോർജ്

Additional information

Pages

88

Publisher

Sign Books

Category

biography

author

ഡോ.വർ​ഗീസ് ജോർജ്
ഇരവിപേരൂർ കൊടുംതറ മലയിൽ 1956 ജനുവരി 21-നു ജനനം. പരേതരായ
കെ.ജോർജിന്റെയും തങ്കമ്മയുടെയും മകൻ. ചരിത്രത്തിലും സാമ്പത്തിക
ശാസ്ത്രത്തിലും എം.എ. ബിരുദങ്ങളും കേരള സർവകലാശാലയിൽനിന്നു
തന്നെ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനെക്കുറിച്ചുള്ള ഗവേഷണ
ത്തിന് പി എച്ച്.ഡിയും നേടി. കേരള വിദ്യാർത്ഥിജനതയുടെ സംസ്ഥാന
പ്രസിഡന്റായി 1979-80 ൽ പ്രവർത്തിച്ചു. ജനതാ പാർട്ടിയുടെ ദേശീയ
കൗൺസിലിലേക്ക് 1981-ൽ തെരഞ്ഞെടുക്കപ്പെട്ടു. എം.പി. വീരേന്ദ്രകുമൊർ
കേരളത്തിൽ ജനതാദൾ പ്രസിഡന്റായിരുന്നപ്പോൾ സെക്രട്ടറി ജനറൽ,
സീനിയർ വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു എച്ച്.ഡി.
ദേവഗൗഡ, സുരേന്ദ്ര മോഹൻ, നിതീഷ് കുമാർ, ശരത് യാദവ് എന്നിവർ
ജനതാദൾ അദ്ധ്യക്ഷന്മാരായിരുന്നപ്പോൾ ദേശീയ ജനറൽ സെക്രട്ടറി.
കൃതികൾ: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം, സോഷ്യലിസ്റ്റ് മൂവ്‌മെന്റ്
ഇൻ ട്രാവൻകൂർ-കൊച്ചിൻ, നമ്മുടെ സോഷ്യലിസ്റ്റ് ആചാര്യന്മാർ, സാമ്രാ
ജ്യത്വ അധിനിവേശം, സമൂഹവും സംസ്‌കാരവും, എൽസാൽവദോറിലെ
സമരം, അടിയന്തരാവസ്ഥയെ ചെറുത്ത വൈദികൻ, വിശ്വാസവും പ്രത്യയ
ശാസ്ത്രവും (എഡി.).
ഭാര്യ: ഡോ.റേച്ചൽ മൊത്യു. മകൾ: ഡോ. ദീപ മറിയം വറുഗീസ്.
മരുമകൻ: സുജോയ് മാമ്മൻ തോമസ്.
വിലാസം: കൊടുംതറ മലയിൽ, ഇരവിപേരൂർ പി.ഒ, പിൻ-689542.
ഫോൺ: 9446465194