-16%

NAGARAPPAZHAMA

Original price was: ₹950.00.Current price is: ₹800.00.


Malayinkeezhu Gopalakrishnan

തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിൽ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന “നഗരപ്പഴമ” എന്ന ജനപ്രിയപംക്തിയുടെ സമാഹാരം.

തിളച്ചുമറിഞ്ഞ തിരുവിതാംകൂർ രാഷ്ട്രീയം, പൈതൃക മന്ദിരങ്ങൾ,മഹാനഗരത്തിൽ വന്നുപോയ മഹാരഥർ, ചരിത്രകൗതുകങ്ങൾ, ചരിത്രം സൃഷ്ടിച്ച മനുഷ്യർ, മഹാസംഭവങ്ങൾ, രാജാക്കന്മാർ, ദിവാന്മാർ, ജനകീയ മന്ത്രിമാർ, ജനങ്ങളെ ഇളക്കി മറിച്ച ജനനായകർ, അധികാരത്തിന്റെ അനീതികളെ നെഞ്ചുറപ്പോടെ ചോദ്യം ചെയ്തവർ… കാലത്തെ മാറ്റിമറിച്ചുകൊണ്ട് പാഞ്ഞൊഴുകിയ ചരിത്രനദിയിൽ മുങ്ങിക്കുളിച്ച അനുഭവമാണ് “നഗരപ്പഴമ” നൽകുന്നത്.

 

Description

നഗരപ്പഴമ
ഓർമ്മയും ചരിത്രവും ഇഴചേരുന്ന അനന്തപുരിയുടെ ജനകീയചരിത്രം

Malayinkeezhu Gopalakrishnan

Additional information

Pages

ഡീലക്സ് പതിപ്പ് ക്രൗണ്‍ 1/4
പേജ് 560
നിരവധി ചിത്രങ്ങളോടെ ആകർഷകമായ അച്ചടി

Publisher

Sign Books

Category

History, Memoir

author

Malayinkeezhu Gopalakrishnan
മലയിൻകീഴ് ഗോപാലകൃഷ്ണൻ
1948 ഒക്ടോബർ 10 ന് തിരുവനന്തപുരത്തിനടുത്ത് മലയിൻകീഴ് മഞ്ചാടി പുത്തൻവീട്ടിൽ കെ.ശങ്കരപ്പിള്ളയുടെയും കെ.സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സി ഈവനിങ് കോളേജ്, മൈസൂർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. മാതൃഭൂമിയുടെ തിരുവനന്തപുരം സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയി പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'ഹേ റാം' എന്ന പുസ്തകത്തിന് അബുദാബി ശക്തി അവാർഡ്, കെ. ദാമോദരൻ അവാർഡ്, മലയാള സാഹിത്യം മാസികയുടെ സി. അച്യുതമേനോൻ അവാർഡ് എന്നിവയും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കേരളം ലോകചരിത്രത്തിലൂടെ' എന്ന പുസ്തകത്തിന് വായനയുടെ പുരസ്‌കാരവും ലഭിച്ചു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഉപദേഷ്ടാവ്, കേരള ഗസറ്റിയർ ഉപദേഷ്ടാവ്, പുരാവസ്തു വകുപ്പിന്റെ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.