Chattambiswamikal

Original price was: ₹290.00.Current price is: ₹230.00.

വേദോപനിഷത്തുകളെയും ഇതിഹാസങ്ങളെയുമെല്ലാം അദ്വൈതസിദ്ഥാന്തത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച് ബ്രാഹ്മേണതരമായ പുതിയൊരു ഹൈന്ദവവിമോചന ദൈവശാസ്ത്രത്തിന് അടിത്തറയൊരുക്കിയ ധൈഷണിക പോരാളിയാണ് ചട്ടമ്പിസ്വാമികൾ. മുഴുവൻ വരേണ്യ/ബ്രാഹ്മണിക്കൽ ജ്ഞാനവ്യവസ്ഥയെയും ഭാഷയെയും ചരിത്രസങ്കല്പത്തെയുമെല്ലാം അദ്ദേഹം അപനിർമ്മിച്ചു. ബ്രാഹ്മണ ഹൈന്ദവമതത്തെ അപഹൈന്ദവവൽക്കരിച്ച് ശൂദ്രരുടെയും കീഴ്ളരുടേതുമായ ഒരു ഹൈ്ദവമതസങ്കല്പം വികസിപ്പിച്ചെടുക്കാനുള്ള ധീരവും സാഹസികവുമായ ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഹൈന്ദവ വിമോചനശാസ്ത്രത്തിനു വേണ്ടിയുള്ള ധൈഷണിക പോരാട്ടങ്ങളിൽ തെളിഞ്ഞുകാണാം. അത്തരമൊരു കാഴ്ചപ്പാടിലൂടെയാണ് ഈ ജീവചരിത്രം എഴുതിയിരിക്കുന്നത്. .


Description

Chattambiswamikal

Additional information

Category

Biography

Pages

184

Publisher

Sign Books

ISBN

9788119386871

Author

വി.യു. സുരേന്ദ്രൻ

തൃശ്ശൂർ ജില്ലയിൽ ആമ്പല്ലൂരിനടുത്ത് വെïോർ ഗ്രാമത്തിൽ ജനനം. അച്ഛൻ: ഉണ്ണിച്ചെക്കൻ. അമ്മ: ദേവകി. വെïോർ സെന്റ് സേവ്യേഴ്സ്, ത്യാഗരാജർ ഹൈസ്‌കൂൾ അളഗപ്പനഗർ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തൃശ്ശൂർ ഗവ. കോളേജിൽ
നിന്ന് ഡിഗ്രിയും കോഴിക്കോട് സർവ്വകലാശാല ചരിത്രവകുപ്പിൽനിന്ന് എം.എയും പത്രപ്രവർത്തനത്തിൽ പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പാസ്സായി. കോഴിക്കോട് സർവ്വകലാശാലയിൽ സെക്ഷൻ ഓഫീസറായിരുന്നു.
കൃതികൾ: ആറ്റൂർ വഴികളിൽ വീïും, മുദ്രകൾ, നന്മ പൂക്കുന്ന കാവ്യവൃക്ഷം, വൈശാഖൻ എഴുത്ത് ജീവിതം പഠനം, ജോൺ കള്ളിയത്ത്: അർണോസ് സ്മാരക
ത്തിന്റെ പോരാളി (എഡി.), തിരിച്ചറിവിന്റെ പാഠങ്ങൾ, ചരിത്രവും സംസ്‌കാരവും,
സെക്കുലർ സംസ്‌കാരം, കേരളീയ നവോത്ഥാനം കൈവഴികൾ കൈവിളക്കുകൾ (സാംസ്‌കാരിക വിമർശനം), പ്രാചീന ഇന്ത്യാചരിത്രം, ആധുനിക ഇന്ത്യാ ചരിത്രം
(ചരിത്രം), കവിതയിലെ സ്വരഭേദങ്ങൾ, വായന അധികാരം പ്രത്യയശാസ്ത്രം, സൂക്ഷ്മങ്ങൾ അപ്രത്യക്ഷങ്ങൾ, ഒളിഞ്ഞും തെളിഞ്ഞും, മാനവികതയുടെ സങ്കീർത്തനങ്ങൾ, ശോണനക്ഷത്രങ്ങൾ ദീപ്തസ്മരണകൾ, ചെറിയ മരത്തിൽ പിടിച്ച കാറ്റുകൾ, മറന്നുവെച്ച വാക്കുകൾ, വാക്കിന്റെ ജലസ്പർശം, വായനയുടെ വേരറ്റങ്ങൾ (സാഹിത്യ
വിമർശനങ്ങൾ), ഡോ.പൽപ്പു ധർമ്മവീര്യത്തിന്റെ പ്രക്ഷോഭകാരി (ജീവചരിത്രം) തുടങ്ങി അമ്പതോളം കൃതികൾ.
പുരസ്‌കാരങ്ങൾ: ഖസാക്ക് അവാർഡ് (2003), പ്രൊഫ. സി.എൽ.ആന്റണി അവാർഡ്
(2009), ആർ. മുകുന്ദൻ സ്മാരക പുരസ്‌കാരം (2009), ഡോ.എം.എസ് മേനോൻ പുരസ്‌കാരം (2010), പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം (2010), സഹോദരൻ അയ്യപ്പൻ പുരസ്‌കാരം (2011), പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള അവാർഡ്, ഗായത്രി പുരസ്‌കാരം (2015), ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരം (2020). നിരൂപണത്തിനുള്ള അബുദാബി ശക്തി തായാട്ട് പുരസ്‌കാരം (2021). ജീവിതപങ്കാളി : ഷീജാഭായ്, മക്കൾ: അശ്വതി, ആകാശ്. വിലാസം വൈലോപ്പിള്ളി വീട്, കണിമംഗലം.പി.ഒ. തൃശ്ശൂർ – 680027.

preloader