Your cart is currently empty!
ജാതി രഹിത ഇന്ത്യ
ഡോ.ബി.ആർ അംബേദ്കർ ജാതിയെക്കുറിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങൾ അവതാരിക:ഡോ. എം.കുഞ്ഞാമൻ പരിഭാഷ: സി.എ.ജോബ് ജാതിക്കെതിരായ രാജ്യത്തെ ഏറ്റവും മുഴക്കമുള്ള ശബ്ദം ഡോ. ബി. ആർ. അംബേദ്കറുടേതാണ്. അസ്പർശ്യർക്കു വേണ്ടി അദ്ദേഹം നടത്തിയത് ഇതിഹാസ സമാനമായ പോരാട്ടമാണ്. ജാതിയെ ഏറ്റവും ആഴത്തിൽ പഠിച്ച ഇന്ത്യക്കാരനും അംബേദ്കറാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ജാതിക്കെതിരായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സവർണ്ണ ലോകത്തെ എതിരിട്ടു കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇവയിൽ ഏറ്റവും പ്രധാന സന്ദർഭങ്ങളെയാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ഒന്നാം വട്ടമേശ സമ്മേളനത്തിൽ നടത്തിയ പ്രസംഗം മുതൽ ജീവിത സായാഹ്നത്തിൽ അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേരുമ്പോൾ നടത്തിയ പ്രസംഗം വരെയുളള; ജാതിക്കെതിരായ അംബേദ്കറുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങളെ സമാഹരിക്കുന്നതാണ് ഈ കൃതി. ജാതി എന്നാൽ എന്താണ് എന്നറിയാൻ സഹായിക്കുന്ന ഏറ്റവും മികച്ച റഫറൻസ് ഗ്രന്ഥമാണിത്.
Out of stock
Description
ജാതി രഹിത ഇന്ത്യ
ഡോ.ബി.ആർ അംബേദ്കർ
Additional information
Pages | 264 |
---|---|
Publisher | Sign Books |
Category | speeches |
author | ഡോ.ബി.ആർ അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ. അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു. ബ്രീട്ടീഷ് ഇന്ത്യയിലെ |