കൃഷ്ണപഥം

Original price was: ₹190.00.Current price is: ₹150.00.

ഗീതാ സുരാജ് ശ്രീകൃഷ്ണന്റെ ബാല്യകാലത്തെ കുട്ടികൾക്കു വേണ്ടി വരച്ചു കാട്ടിയിരിക്കുകയാണ് ഈ കൃതിയിൽ. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും വായിച്ച് ആസ്വദിക്കാൻ കഴിയുന്നവിധം മനോഹരമായാണ് ഇതു എഴുതപ്പെട്ടിട്ടുള്ളത്. മഥുര, ദേവകിയുടെ ഏഴുമക്കൾ, കൃഷ്ണാവതാരം, കംസന്റെ സങ്കടം, അമ്പാടിയിലെ ഉണ്ണി, ശകടാസുര വധം, ബാല്യ ലീലകൾ തുടങ്ങി കംസവധവും ബന്ധനവിമുക്തിയും വേർപാടും വരെ നീളുന്ന 33 അദ്ധ്യായങ്ങളായാണ് കൃഷ്ണകഥ ഇതിൽ വിവരിക്കപ്പെടുന്നത്.  


Description

കൃഷ്ണപഥം

ഗീതാ സുരാജ്

Additional information

Pages

135

Publisher

sign books

Category

Children's novel

author

ഗീതാ സുരാജ്

ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രകൃതികൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി. ബിരുദം. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി ഗുരുദേവസംബന്ധികളായ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിവരുന്നു. മാല്യങ്കര എസ്.എം.എം. കോളേജിൽ നിന്ന് പ്രിൻസിപ്പലായി 2008-ൽ വിരമിച്ച ശേഷം മുഴുവൻ സമയവും ഗുരുവിന്റെ കൃതികൾ പഠിക്കാനും പഠിപ്പിക്കാനുമായി ചെലവഴിക്കുന്നു.
രചനകൾ: ശ്രീനാരായണഗുരുവിന്റെ സ്തോത്രകൃതികൾ ഒരു പഠനം, ഗുരുപഥം, ശ്രീനാരായണഗുരു – അറിയേïതും അനുഷ്ഠിക്കേïതും, പിണ്ഡനന്ദി. ആത്മാനുഭാവത്തിന്റെ സങ്കീർത്തനം, ശാരദാപ്രതിഷ്ഠയും ജനനീ മഞ്ജരിയും, ശിവശതകം- ഒരു പഠനം, കുടുംബജീവിതം ധന്യമാക്കാൻ, ശ്രീനാരായണധർർമ്മം, ദൈവദശകം – ദൈവാനുഭവത്തിന്റെ സങ്കീർത്തനം, കൃഷ്ണപഥം, അപ്പൂപ്പൻ താടി അപ്പുവിനോട് പറഞ്ഞത്, ദേവഭൂമിയിലെ ഒരാഴ്ച, Sree narayana Guru- to be known and to be practised,സഹോദരൻ അയ്യപ്പൻ, ആത്മസാഗരം- ശ്രീനാരായണ ഗുരുദേവന്റെ ആത്മോപദേശശതകത്തിന് ഒരു ജീവിതപാഠം, ഗദ്യപ്രാർത്ഥനയും മഹാമന്ത്രവും-ഒരു പഠനം.
അംഗീകാരങ്ങൾ: പ്രഭാഷകരത്നം അവാർഡ്, ചാത്തുണ്ണി മെമ്മോറിയൽ അവാർഡ്, ഗുരുദർശന അവാർഡ്, സഹോദരൻ മെമ്മോറിയൽ അവാർഡ്, ഭാഷാ സേവനത്തിനുള്ള അവാർഡ്, ചമ്പാടൻ വിജയൻ മെമ്മോറിയൽ അവാർഡ്, ശ്രീനാരായണ അവാർഡ് 2016, ശ്രീനാരായണ ദിവ്യഭൂഷണം അവാർഡ് 2016, ശ്രീനാരായണ ദിവ്യഭൂഷണം അവാർഡ് 2018, നവമ താന്ത്രിക തിലകം അവാർഡ് 2020.
ഭർത്താവ്: ഡോ. പി.വി. സുരാജ് ബാബു. മക്കൾ: സുഗീത്, സരിത, സംഗീത, മേഘുൽ. വിലാസം: ഡോ. ഗീതാസുരാജ്, ഗുരുസ്മൃതി, പെരുവാരം, വടക്കൻപറവൂർ, എറണാകുളം. ഫോൺ: 9446217876.

preloader