Your cart is currently empty!
arogya kayika samskarathinu oramukham
ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുക എന്നത് വർത്തമാനകാല സമൂഹത്തിന്റെ അനിവാര്യതയാണ്. ഇത് സാക്ഷാത്കരിക്കുന്നതിന് വിവിധ തലത്തിലുള്ള കൂട്ടായ പരിശ്രമം വേണ്ടതുണ്ട്. വ്യക്തിയും സമൂഹവും രാഷ്ട്രവും ഒരേ മനസ്സോടെ ഇതിനായി കൂട്ടായി പ്രവർത്തിക്കണം. കായിക പ്രവർത്തനത്തിനും ആരോഗ്യകരമായ ജീവിതത്തിനും മുൻഗണന നൽകുന്നതിലൂടെ മാത്രമേ പ്രതിരോധശേഷിയും ഉല്പാദനക്ഷമതയും കൈമുതലായുള്ള സമൂഹസൃഷ്ടി ഉറപ്പാക്കാൻ കഴിയുകയുള്ളൂ. എല്ലാ അർത്ഥത്തിലും സന്തോഷപ്രദമായ വ്യക്തി, കുടുംബം, സമൂഹം എന്നിവയാൽ സമ്പുഷ്ടമായ നവകേരള നിർമ്മിതിയാണ് നമ്മുടെ ലക്ഷ്യം. ആരോഗ്യകരവും കായികസൗഹൃദവുമായ നവലോക സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ദിശാബോധം നൽകുന്നതിനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം. കായികാരോഗ്യ പരിപാലനത്തിന്റെ വിവിധ തലങ്ങളും അവയുടെ വിശദാംശങ്ങളും പ്രായോഗിക അനുഭവങ്ങളും ഉൾക്കൊള്ളുന്ന നിരവധി ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. വേഗതയേറിയതും നവസാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്നതുമായ നിലവിലെ സവിശേഷ സാഹചര്യത്തിൽ മികച്ച കായികാരോഗ്യം ഉറപ്പാക്കുന്നതിന് ഈ പുസ്തകത്തിലെ ഉള്ളടക്കം ഏവർക്കും വഴികാട്ടിയാകും എന്ന് പ്രതീക്ഷിക്കുന്നു. .
Description
arogya kayika samskarathinu oramukham
Additional information
Category | study |
---|---|
Pages | 144 |
Publisher | Sign Books |
ISBN | 978-81-19386-77-2 |
Author | ഡോ.അജീഷ്.പി.ടി. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, മൈലക്കര പി.ടി. ഭവനിൽ എസ്.പ്രഭാകരൻ നായരുടെയും ജെ.തങ്കകുമാരിയുടെയും മകൻ. പൂഴനാട് എം.ജി.എം. ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി.യും പൂവച്ചൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വി.എച്ച്.എസ്.സി. യും പാസായി. കാര്യവട്ടം ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിലും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ.സോഷ്യോളജിയും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കായിക മനഃശാസ്ത്രത്തിൽ പി.എച്ച്.ഡി. ബിരുദവും കരസ്ഥമാക്കി. 2009 ൽ ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഗവ: ഹയർസെക്കൻഡറി സ്കൂൾ ആര്യനാട്, ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,മലയിൻകീഴ്, ഗവ:ജി.വി.രാജ സ്പോർട്സ് സ്കൂൾ,മൈലം, ഗവ:ഹൈസ്കൂൾ, കരിപ്പൂർ(നെടുമങ്ങാട്) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി. കേരളം)യിൽ കായിക വിഭാഗം റിസർച്ച് ഓഫീസറായി സേവനമനുഷ്ഠിച്ചുവരുന്നു. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് സ്പോർട്സ് വർക്കിംഗ് ഗ്രൂപ്പ് അംഗം, ഇക്വലൻസി സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ, സ്കോൾ കേരള നടത്തുന്ന യോഗ ഡിപ്ലോമ കോഴ്സിന്റെ ടെക്നിക്കൽ കമ്മിറ്റി അംഗം,സംസ്ഥാന യോഗ ഒളിമ്പ്യാഡ് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.30 ലധികം അന്തർദേശീയ റിസർച്ച് ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ വിവിധ പത്രമാധ്യമങ്ങളിൽ 200 ലധികം അക്കാദമിക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. |