Ananthapuriyude Marakkanakatha Innalakal

Original price was: ₹340.00.Current price is: ₹270.00.

‘രാജഭരണവും ജനകീയഭരണവും കണ്ടിട്ടുള്ള, തൊണ്ണൂറ് കഴിഞ്ഞ ടി.എസ്. വീരമണി അയ്യരുടെ നേർക്കാഴ്ചകളുടെ വിവരണമാണ് ഈ പുസ്തകം. ലളിതമായ ഭാഷയിൽ ആ ഗതകാലകാഴ്ചകൾ അതേപടി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്. അനന്തപുരിയുടെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഇതുപോലെയുളള ചരിത്രകൃതികൾ വളരെ കുറവാണ്. പുസ്തകത്തിന്റെ ആദ്യഭാഗം അദ്ദേഹം ജനിച്ചുവളർന്ന കായംകുളത്തിനുസമീപത്തുള്ള നെപ്പാട്, ഏവൂർ ഗ്രാമത്തെപ്പറ്റിയുള്ള മനോഹരമായ വിവരണമാണ്. സ്‌കൂളിൽ കായംകുളം കൊച്ചുണ്ണിയുടെ ചെറുമകൻ ഹമീദിനോടൊന്നിച്ചാണ് അദ്ദേഹം പഠിച്ചത്. പിന്നീടാണ് അമ്മയുടെ വീടായ തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനായി എത്തുന്നത്. പഴയ കാര്യങ്ങൾ അറിയാൻ പുതിയ തലമുറയെ സഹായിക്കുന്ന ഒന്നാന്തരം പുസ്തകമാണ് വീരമണി അയ്യരുടേത്.’ എഡിറ്റർ: മലയിൻകീഴ് ഗോപാലകൃഷ്ണൻ  


Description

അനന്തപുരിയുടെ മറക്കാനാകാത്ത ഇന്നലെകൾ
ടി.എസ്. വീരമണി അയ്യർ

Additional information

Publisher

Sign Books

Pages

216

Category

memoir

ISBN

978-93-92950-31-5

author

ടി.എസ്. വീരമണി അയ്യർ
ഏവൂർ കായംകുളത്തിനടുത്ത് ഏപ്രിൽ 22, 1932-ന് ജനനം. അച്ഛൻ: ശേഷ അയ്യർ. അമ്മ: ആനന്ദവല്ലി. ആറ്, ഏഴ് ക്ലാസുവരെ പഠിച്ചത് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്‌കൂളിൽ. തിരുവനന്തപുരം ഏജീസ് ഓഫീസിൽനിന്ന് സീനിയർ ഓഡിറ്റാഫീസർ ആയി റിട്ടയർ ചെയ്തു.
ഭാര്യ: ആർ. സുന്ദരി. മക്കൾ: ഗായത്രി എന്ന ആനന്ദം അമ്മാൾ, ശേഷാദ്രി, ശ്രീറാം.
വിലാസം: ടി.സി. 37/1137, തമ്മൻതെരുവ്, തെക്കേകോട്ട, തിരുവനന്തപുരം-695023.

preloader