Your cart is currently empty!
LOKATHE MATTAM; NAMUKKUM
അമിക ജോർജ് പരിഭാഷ: വി.എൻ. പ്രസന്നൻ മെമ്പർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ (എം.ബി. ഇ) ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞയാൾ മലയാളി കുടുംബ വേരുകളുള്ള ഒരു പെൺകുട്ടിയാണ് – അമിക ജോർജ്. പത്തനംതിട്ട ജില്ലയിൽ നിന്ന് ബ്രിട്ടണിലെത്തിയവരാണ് അമികയുടെ മാതാപിതാക്കൾ. ആർത്തവ ദാരിദ്ര്യത്തിനെതിരെ ഒരു പ്രസ്ഥാനം നയിച്ച് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധ നേടിയ അമിക തന്റെ ഈ രംഗത്തെ വിജയ കഥയാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തതിനാൽ ക്ലാസ് ദിനങ്ങൾ നഷ്ടമാകുന്ന പെൺകുട്ടികളെപ്പറ്റി നടത്തിയ പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയത്. യൂറോപ്പിൽ പോലും ഇങ്ങനെ ധാരാളം പെൺകുട്ടികളുണ്ടെന്ന് അമികയും കൂട്ടുകാരും നടത്തിയ പഠനം കണ്ടെത്തി. സർക്കാരും പൊതു സമൂഹവും ഇക്കാര്യത്തിൽ ഇടപടണമെന്ന് ആവശ്യപ്പെട്ട് അമിക നയിച്ച പ്രസ്ഥാനം ബ്രിട്ടണിൽ ചലനങ്ങൾ സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള യുവ ആക്ടിവിസ്റ്റുകളുടെ ഐക്കണുകളിലൊന്നായി അമിക മാറി. ലോകത്തിലേറ്റവുമധികം സ്വാധീനശേഷിയുളള 25 കൗമാരക്കാരിൽ ഒരാളായി 2019 ൽ…
Description
LOKATHE MATTAM; NAMUKKUM
AMIKA GEORGE
Additional information
Pages | 232 |
---|---|
Publisher | Sign Books |
Category | experience/society |
author | അമിക ജോർജ് 1999 ഒക്ടോബർ 4-ന് ഫിലിപ് ജോര്‍ജിന്റെയും നിഷയുടെയും മകളായി ജനനം. |