Your cart is currently empty!
രാത്രി
എലി വിസേൽ പരിഭാഷ: ഡോ.കെ.ഗോവിന്ദന് നായർ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ. 1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ വിസേൽ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ്വിറ്റ്സിലേയും ബുക്കൻ വാൾഡിലേയും നാസി തടങ്കൽ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകൾ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓർമ്മകളുടെ പുസ്തകമാണിത്. നാസികളുടെ ക്രൂരകൃത്യങ്ങൾ ലോകം ഒരിക്കലും മറക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നാസി ക്യാമ്പിൽനിന്നും മുക്തിനേടിയതിനുശേഷം എലിവിസേൽ ജീവിച്ചത്. “ഒരിക്കലും ഞാൻ മറക്കില്ല, നാസിക്യാമ്പിലെ ആദ്യരാത്രി; ജീവിതംതന്നെ കാളിമയിലാക്കിയ ആ രാത്രി.. ഒരിക്കലും ഞാൻ മറക്കില്ല പുക തീ വിഴുങ്ങിയ ആ കുട്ടികളുടെ നിഷ്കളങ്കമായ മുഖങ്ങൾ; ആ മൃതശരീരങ്ങളിൽ നിന്നുയിർന്ന പുക കറുപ്പിച്ച നീലാകാശം. ഒരിക്കലും ഞാൻ മറക്കില്ല രാത്രിയിലെ ഭീകരമായ നിശ്ശബ്ദത. ജീവിക്കണമെന്ന ചിന്തയെ പാടെ കെടുത്തിയ ആ…
Description
രാത്രി
എലി വിസേൽ
പരിഭാഷ: ഡോ.കെ.ഗോവിന്ദന് നായർ
Additional information
Publisher | Sign Books |
---|---|
Category | Memoirs |
author | Eli Wiesel രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം 60 ലക്ഷം ജൂതന്മാരെ കൊലപ്പെടുത്തിയതിന് മൂകസാക്ഷിയായിരുന്നു എലി വിസേൽ. 1928 സെപ്റ്റംബർ 30 നു റൊമാനിയയിൽ ജനിച്ചു. അക്കാലത്തെ മറ്റേതൊരു ജൂതബാലനെയുംപോലെ കുടുംബവും മതപഠനവും ദൈവവും നാട്ടുകാരും ഉൾപ്പെടുന്ന ബാല്യമായിരുന്നു വിസേലിന്റേതും. എന്നാൽ ഇതെല്ലം താറുമാറാക്കിക്കൊണ്ട് 1944 ലെ ഒരു ദിവസം നാസിപ്പടയെത്തി. തുടർന്ന് നാസി ക്യാമ്പുകളിൽ യാതനാപൂർണമായ ജീവിതം. |