Your cart is currently empty!
Swathi Thirunal
Pirappancodu Murali ഉജ്ജ്വലമായ കലയുടെ ധന്യപ്രകാശമായിരുന്ന സ്വാതി തിരുനാളിന്റെ ജീവിതം ഏകാന്തവും ദുഃഖതപ്തവുമായിരുന്നു. ബ്രിട്ടീഷുകാരുടെ അധീശതാമോഹം കണ്ട് അദ്ദേഹം അസ്വസ്ഥനായി. തന്റെ ഹൃദയവ്യഥകളിൽ നിന്നു രക്ഷപ്പെടാനുള്ള ഒരുപാധിയായിത്തീർന്നു അദ്ദേഹത്തിന് സംഗീതം. സ്വാതിതിരുനാളിന്റെ ആത്മസംഘർഷങ്ങൾ മുറ്റിനിൽക്കുന്ന ജീവിതത്തിന്റെ നിർണായകമായ ഒരു കാലഘട്ടമാണ് ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. നട്ടെല്ലുവളയ്ക്കാതെ കലയും രാഷ്ട്രമീമാംസയും പഠിച്ച രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് പ്രജാക്ഷേമ തൽപ്പരനായി ഭരിക്കാനാണ് സ്വാതി തിരുനാൾ സിംഹാസനത്തിലേറിയത്.ആ ധന്യ ജീവിതത്തിന്റെ സത്ത മുഴുവൻ അനുഭവവേദ്യമാക്കുന്നതാണ് ഈ നാടകശില്പം. 1989-ലെ സംസ്ഥാന അവാർഡും നാടക സാഹിത്യത്തിനുള്ള 1990-ലെ സാഹിത്യ അക്കാദമി അവാർഡും നേടിയ നാടകം.
Description
Swathi Thirunal
Pirappancodu Murali
Additional information
Writer | Pirappancodu Murali |
---|---|
Pages | 136 |
Publisher | Kerala Grandhasala Sahakarana Sangham |
Category | drama |