Zooko Kadannu Vadakku Kizhakk

Original price was: ₹220.00.Current price is: ₹170.00.

ഞങ്ങളെ രണ്ടുപേരെ വളഞ്ഞു വച്ചിരിക്കുകയാണ് പെൺ സംഘം. അതിലൊരാൾ വെള്ളാരം കണ്ണുള്ള കിളരം കുറഞ്ഞവൾ എന്നെ തറപ്പിച്ചു നോക്കുന്നു. അവർ തമ്മിൽ തമ്മിൽ പറയുന്നത് എന്തെന്ന് നിശ്ചയം പോരാ. എങ്കിലും ഒരു കാര്യം പിടികിട്ടി. അവർക്ക് കാശു മാത്രം പോരാ ഞങ്ങളുടെ പൂർണ്ണ വിവരവും വേണം. ഞാൻ പേരും ഊരും പറഞ്ഞു. ഒപ്പമുള്ള സുഹൃത്തിന്റെ പേരു കേട്ടതോടെ പെൺ സംഘത്തിൽ ഒരുവൾ പെട്ടെന്ന് മുന്നിലേക്ക് വന്ന് അയാളുടെ ഷർട്ടിൽ അടക്കി കൂട്ടി ഒരു പിടുത്തം… കുതറിമാറാൻ അയാൾ ശ്രമിച്ചപ്പോൾ അവൾ പിടി കൂടുതൽ മുറുക്കി. ജീൻസും ടീഷർട്ടും ആണ് പെൺ സംഘത്തിന്റെ വേഷം. ടീഷർട്ടിനു മീതെയുള്ള കറുത്ത ഹാഫ് കോട്ടിൽ മഴുവിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ട്. രണ്ട് യുവതികളുടെ തോളിൽ മെഷീൻ ഗണ്ണുകൾ ആകാശം നോക്കിക്കിടക്കുന്നു. മണിപ്പൂർ യാത്രയുടെ ഉദ്വേഗജനകമായ ഓർമ്മകൾ. ഒപ്പം അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ് യാത്രകളുടെ അനുഭവങ്ങളും. . K.R. Ajayan


Description

Zooko Kadannu Vadakku Kizhakk

Additional information

Category

Travalogue

Pages

136

Publisher

Sign Books

ISBN

978-81-19386-46-8

Author

കെ ആർ അജയൻ

തിരുവനന്തപുരം, കള്ളിക്കാട് സ്വദേശി. 30 വർഷത്തിലേറെയായി പൂർണ്ണസമയ പത്രപ്രവർത്തകൻ. ഇപ്പോൾ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ. ആനുകാലികങ്ങളിൽ ചെറുകഥകളും യാത്രക്കഥകളും ലേഖനങ്ങളുമെഴുതുന്നു. 16 വർഷമായി ഹിമാലയൻ സഞ്ചാരി. 20 പുസ്തകങ്ങൾ രചിച്ചു. അതിൽ 13-ഉം ഹിമാലയൻ യാത്രകൾ. സ്പിത്തി, സ്വർഗാരോഹിണി തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളെക്കുറിച്ച് ആദ്യമായി മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചു. യുണിസെഫ് കേസരി മാധ്യമ ഫെല്ലോഷിപ്പ്, കേരള മീഡിയാ അക്കാദമി ഫെല്ലോഷിപ്പ്, മികച്ച യാത്രാ വിവരണത്തിനുള്ള സത്യജിത് റേ ഗോൾഡൻ ആർക് പ്രഥമ അവാർഡ്, വയലാർ സാംസ്ക്കാരിക വേദിയുടെ യാത്രാ വിവരണ പുരസ്കാരം, ശിവഗിരി ഗുരു പ്രിയ പുരസ്കാരം, പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ തെങ്ങമം ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ഡി വിനയചന്ദ്രൻ യാത്രാ പുരസ്കാരം, കാട്ടാൽ പുരസ്കാരം (കാട്ടാക്കട ദിവാകരൻ പുരസ്കാരം), മികച്ച യാത്രാ പുസ്തകത്തിനുള്ള എസ് കെ പൊറ്റെക്കാട്ട് പുരസ്കാരം, ഭാരത്‌ സേവക്‌ സമാജ്‌ സദ്‌ഭാവന പുരസ്‌കാരം തുടങ്ങിയവയ്ക്ക് അർഹനായിട്ടുണ്ട്.
ഭാര്യ: വി ആർ സുജ,
മകൾ-: എസ്.ആദിത്യ.

preloader