Your cart is currently empty!
SOORYANTE CHIRAKILE VARNANGAL
D Jayakumari തന്നെ വേട്ടയാടിയ ചില സ്വകാര്യവ്യഥകളും പ്രിയതമന്റെ വേർപാടിലുള്ള വേദനകളും കവിതയിലൂടെ പ്രകാശിപ്പിച്ചു കൊണ്ടാണ് നമ്മുടെ കവിയത്രി പ്രണയത്തിന്റെ അഗ്നിജ്വാലകളുമായി കടന്നുവരുന്നത്. ആത്മവേദനകൾ അക്ഷരങ്ങളിൽ തളച്ചിട്ട് ശാന്തി തേടിയ കവി പിന്നീട് കൂടുതൽ അഗാധമായ വേദനകളിലേക്കും ധർമ്മസങ്കടങ്ങളിലേക്കും എത്തിച്ചേരുകയാണ്. പ്രണയത്തിന്റെ ലഹരിമൂത്ത് ഭ്രാന്താവുന്ന അവസ്ഥ, സ്ത്രീത്വം നേരിടുന്ന ഊരാക്കുടുക്കുകൾ, പലതവണ ആത്മഹത്യ ചെയ്യുന്ന വിധവ, ഓരോ പെൺകുട്ടിയും ആരുടേയോ അത്താഴമാണെന്ന കയ്ക്കുന്ന പരമാർത്ഥം, സതി അനുഷ്ഠിക്കേണ്ടി വരുന്ന സ്ത്രീ, മരണത്തിന്റെ സ്വപ്നങ്ങൾ ഒക്കെ ഗദ്യത്തിന്റെ പരുഷമായ ശൈലിയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ജീവിതദുരന്തം ചിത്രീകരിക്കുന്ന കലാകാരന്മാർ വായനക്കാരെ ഇങ്ങനെ പരിക്കേൽപ്പിക്കാറുണ്ട്. -ഡോ.കെ.പ്രസന്നരാജൻ
Description
Sooryante chirakile varnangal
D Jayakumari
Additional information
Writer | D Jayakumari |
---|---|
Pages | 112 |
Publisher | Sign Books |
ISBN | 978-81-953859-8-0 |
Category | Poetry |