Your cart is currently empty!
Ente Pradakshina Vazhikal
മലയാള വാരികാ ചരിത്രത്തിൽ പുതിയൊരു വഴി വെട്ടിത്തെളിച്ച, പ്രമുഖ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മപ്പുസ്തകം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രസ്മരണകൾ. 1957 ൽ പേട്ടയിലെ കൗമുദി ഓഫീസിൽ നിന്നു തുടങ്ങി അര നൂറ്റാണ്ടിലേറെ പിന്നിട്ട സുദീർഘമായ പത്ര പ്രവർത്തന ജീവിതത്തിലേക്ക് കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായവരെക്കുറിച്ചുളള ഓർമ്മക്കുറിപ്പുകൾ. ആത്മകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുടെ അഞ്ചാം പതിപ്പ്.
Description
Ente Pradakshina Vazhikal
S Jayachandran Nair
Additional information
Pages | 392 |
---|---|
Publisher | sign books |
category | memoirs |
ISBN | 978-939-29-50-2-1-6 |
Author | എസ്. ജയചന്ദ്രൻ നായർ 1939-ൽ ശ്രീവരാഹത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാഭ്യാസം. 1957-ൽ കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കൗമുദിയിലൂടെ പത്രപ്രവർത്തനം തുടങ്ങി. 1961-ൽ കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യത്തിൽ. 1966 മുതൽ കേരളകൗമുദിയുടെ പത്രാധിപസമിതിയിൽ. 1975-ൽ കലാകൗമുദി വാരിക ആരംഭിച്ചപ്പോൾ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997 മെയ് മുതൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സമകാലിക മലയാളം വാരികയുടെ പത്രാധിപർ. പത്രപ്രവർത്തനരംഗത്തെ കെ. ബാലകൃഷ്ണൻ അവാർഡ്, കെ.സി സെബാസ്റ്റ്യൻ അവാർഡ്, എം.വി.പൈലി ജേർണലിസം അവാർഡ്, കെ.വിജയരാഘവൻ സ്മാരക പുരസ്കാരം (2006), സി.എച്ച്.മുഹമ്മദ് കോയ ജേർണലിസം അവാർഡ്(2008) എന്നിവ ലഭിച്ചിട്ടുണ്ട്. |