Ormakalude Thamara Noolizhakal / Taj Basheer

Original price was: ₹250.00.Current price is: ₹200.00.

‌ ‘ചലച്ചിത്രകാരനും സഹൃദയനുമായ താജ് ബഷീർ തലസ്ഥാനനഗരിയിലെ സഹൃദയരെ മുഴുവൻ ആകർഷിച്ച സുവർണ്ണ സാന്നിദ്ധ്യമാണ്. അടുത്തടുത്തിരുന്ന പാളയത്തെ താജ് ഹോട്ടൽ, അതിന് കൂടുതൽ വിശാലമായ പ്രണയലോകം പകർന്നു നൽകി തുഷാര ഐസ്‌ക്രീം പാർലർ. ഇവ യുവത്വത്തിന്റെ സായാഹ്നസംഗമവേദിയായി മാറി. അവിടെ വന്നെത്തുന്ന യുവമിഥുനങ്ങളും ഒറ്റയ്‌ക്കെത്തുന്ന സുന്ദരിമാരും ബഷീറിന്റെ ഹൃദയത്തിൽ വർണ്ണനൂലുകൾ പാകി. അവരോടൊത്ത് ജീവിതം ആഘോഷിക്കുമ്പോഴും മനസ്സിൽ മായാതെ കാലത്തിൽ പതിഞ്ഞുകിടന്ന ചിത്രം പ്രിയ പ്രേയസിയുടേത്. ഒരു ബഷീറിയൻ കഥാപാത്രം മാത്രം ഉന്നയിക്കുന്ന ചോദ്യം ബഷീറിന്റെ മുന്നിൽ വച്ച് സൈഗാ ജോർജ് ആവർത്തിക്കുന്നു. ഭാര്യയോടാണ് ചോദ്യം: ”നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി?” ”നാലുവർഷം.” ‘നാലുകൊല്ലം കഴിഞ്ഞില്ലേ, ഇനി ബഷീറിനെ എനിക്കു വിട്ടു തന്നുകൂടെ?” ശാന്തമായ കുടുംബാന്തരീക്ഷത്തിൽ ഇന്നോളം ആരും ചോദിക്കാത്ത ചോദ്യം. ഇത്തരം അപൂർവ്വസുന്ദരമായ ചോദ്യോത്തരങ്ങളിൽ വായനയുടെ വർണ്ണലോകം തീർക്കുന്ന ‘ഓർമ്മകളുടെ താമരനൂലുകൾ’ താജ് ബഷീറിനു രചിക്കാൻ കഴിയുന്നതാണ്. അപൂർവ്വസുന്ദരമാണ് ഈ ഓർമ്മപ്പുസ്തകം. പരിചിതരായ ഒട്ടേറെ കഥാപാത്രങ്ങൾ. ഹൃദയത്തിൽ പതിഞ്ഞ കുറിപ്പുകൾ.…


Description

Ormakalude Thamara Noolizhakal / Taj Basheer

 

Additional information

Writer

Taj Basheer

Pages

184

Publisher

Sign Books

ISBN

978-93-47535-10-9

Category

Memoirs