Your cart is currently empty!
K V Pathrose: Kunthakkaranum Baliyadum
ജി യദുകുല കുമാർ കാൽ നൂറ്റാണ്ടിനു ശേഷമാണ് പ്രധാനപ്പെട്ട ഈ രാഷ്ട്രീയ ചരിത്ര കൃതിയുടെ രണ്ടാം പതിപ്പിറങ്ങുന്നത്. പ്രമുഖ പത്രപ്രവർത്തകനായ ജി. യദുകുലകുമാർ ഇ.എം. എസ്. ഉൾപ്പെടെയുളള നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചാണ് കെ.വി. പത്രോസ് എന്ന വിപ്ലവകാരിയുടെ ജീവിത കഥ തയ്യാറാക്കിയത്. പുന്നപ്ര വയലാർ സമരത്തിന്റെ ഡിക്ടേറ്ററായി പാർട്ടി തന്നെ നിയോഗിച്ച പത്രോസിനെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ നിന്നു തന്നെ പുറത്താക്കിയത് എന്തുകൊണ്ടാണ് എന്നാണദ്ദേഹം അന്വേഷിച്ചത്. അങ്ങനെ മഹാത്യാഗത്തിന്റെയും അതിസാഹസികതയുടെയും ഒരു കാലഘട്ടം വിചാരണക്ക് വിധേയമായി. പത്രോസിന്റെ തെറ്റുകൾ ആ കാലത്തിന്റെ തെറ്റുകളായിരുന്നു. എന്നാൽ ശിക്ഷിക്കപ്പെട്ടത് അദ്ദേഹം മാത്രമാണ്. കൽക്കട്ടാ തിസിസിന്റെ ഹൃസ്വകാലത്ത് പാർട്ടി തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന, ആലപ്പുഴയിലെ തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്ന പത്രോസ് എന്ന നേതാവിന്റെ പേര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് പുനരാനയിക്കുകയാണ് ജി.യദുകുലകുമാർ ഈ കൃതിയിലൂടെ.
Description
കാൽ നൂറ്റാണ്ടിനു ശേഷമാണ് പ്രധാനപ്പെട്ട ഈ രാഷ്ട്രീയ ചരിത്ര കൃതിയുടെ രണ്ടാം പതിപ്പിറങ്ങുന്നത്. പ്രമുഖ പത്രപ്രവർത്തകനായ ജി. യദുകുലകുമാർ ഇ.എം. എസ്. ഉൾപ്പെടെയുളള നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചാണ് കെ.വി. പത്രോസ് എന്ന വിപ്ലവകാരിയുടെ ജീവിത കഥ. തയ്യാറാക്കിയത്.
K V Pathrose: Kunthakkaranum Baliyadum
G Yadhukula Kumar