Your cart is currently empty!
K. DAMODHARAN
M Rashid ധിഷണയുടെ മഹാഗോപുരം ; സ്വാതന്ത്ര്യ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിച്ചേർന്ന വിപ്ലവകാരി, സത്യാന്വേഷിയായ ദാർശനികൻ – ഇതെല്ലാമായിരുന്നു കെ.ദാമോദരൻ. എന്നാൽ ഒടുവിൽ ഒറ്റപ്പെട്ടുപോയ കമ്മ്യൂണിസ്റ്റായി മാറി ദാമോദരൻ. ധീരതയും സത്യസന്ധതയുമാണ് അദ്ദേഹത്തെ ഒറ്റപ്പെട്ടവനാക്കിയത്. അടുത്തൊരു കസേരയിൽ സോവ്യറ്റ് അധികാരിയായ ക്രൂഷ്ചേവിനെ അടുത്തു കിട്ടിയപ്പോൾ എഴുത്തുകാരനായ പാസ്റ്റർനാക്കിനോട് നിങ്ങൾ ചെയ്തത് ശരിയല്ലെന്ന് മുഖത്തു നോക്കി പറഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു കെ.ദാമോദരൻ. സോവ്യറ്റ് യൂണിയൻ ചെക്കോസ്ലോവിക്യയെ ആക്രമിച്ചപ്പോൾ, അത് തെറ്റാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു തന്നെ പറഞ്ഞു. സന്ദേഹിയായ സത്യാന്വേഷകനും അടിയുറച്ച കമ്മ്യൂണിസ്റ്റും ദാമോദരനിൽ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. സ്വതന്ത്രചിന്ത ദാമോദരന് ജീവവായുപോലെ ആയിരുന്നു. പ്രത്യയശാസ്ത്രം സ്വതന്ത്രചിന്തയോട് കലഹിച്ചപ്പോഴെല്ലാം ദാമോദരന്റെ ഹൃദയം വല്ലാതെ കലങ്ങി. അച്ചടക്കം പലപ്പോഴും അദ്ദേഹത്തെ നിശബ്ദനാക്കിയിരുന്നു. കെ.ദാമോദരന്റെ വിജ്ഞാന തൃഷ്ണയ്ക്ക് അതിരുകളുണ്ടായിരുന്നില്ല. നരവംശശാസ്ത്രവും തത്വചിന്തയും ചരിത്രവും സാഹിത്യവും ഭാഷാപഠനവും എല്ലാം അദ്ദേഹം ആഴത്തിൽ തന്നെ പിൻതുടർന്നുകൊണ്ടിരുന്നു. ഗഹനമായ അന്വേഷണവും മൗലികമായ നിരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ‘കേരള മാർക്സ്’ എന്ന് അദ്ദേഹത്തെ…
Description
പുതിയ തലമുറയ്ക്കും ഒരു പാഠപ്പുസ്തകമാകേണ്ട ഈ മഹാമനുഷ്യനെ അടുത്തറിയാൻ അവസരം ലഭിച്ച ഒരാൾ എഴുതിയ ജീവചരിത്രം എന്ന പ്രാധാന്യമാണ് ഈ കൃതിക്കുള്ളത്. തന്റെ ഹൃദയത്തിന്റെ വിങ്ങലുകൾ പലതും കെ.ദാമോദരൻ എം.റഷീദുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ കൃതി കൂടുതൽ ആധികാരികമായി മാറുന്നത്.K Damodharan
M Rashid
Additional information
writer | |
---|---|
pages | 152 |
format | paperback |