Your cart is currently empty!
Jalamsham
ജലാംശത്തിൽ എം.പി. സുകുമാരൻ നായർ സിനിമാഖ്യാനത്തിന്റെ ഗതാനുഗതികവും കച്ചവടസാമ്പ്രദായികവുമായ ആടയാഭരണങ്ങൾ അഴിച്ചുമാറ്റുന്നു; ചടുലമായ സന്നിവേശരീതികൾ, നാടകീയവും സ്വാഭാവികവും ആയ സംഭാഷണങ്ങൾ, അമാനുഷികമായ ക്യാമറാ കോണുകൾ, ചലനങ്ങൾ, ദൃശ്യത്തിൽ വന്നലയ്ക്കുന്ന സംഗീത ധോരണികൾ… ഇവയെ എല്ലാം അഴിച്ചുമാറ്റുമ്പോൾ എന്താണ് അവശേഷിക്കുക? കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഓരോ സംഭവവും നമ്മുടെ മുന്നിൽ മിന്നിമറയുമ്പോൾ നമ്മെ ആത്മവിസ്മൃതിയിലാഴ്ത്തുന്ന സാത്മ്യത്തിനു പകരം കാണിയിൽ നിന്ന് അത് ആവശ്യപ്പെടുന്നത് അകലവും വിശകലനവും ആണ്. കാഴ്ച്ചയിലൂടെയുള്ള വികാരവിരേചനത്തിനുപകരം സഹാനുഭൂതിയും ആത്മബോധവുമുള്ള നോട്ടമാണ് നമ്മിൽനിന്ന് ഈ ചിത്രം ആവശ്യപ്പെടുന്നത്. – സി.എസ്.വെങ്കിടേശ്വരൻ .
Description
Jalamsham
Additional information
Category | Screen Play |
---|---|
Pages | 160 |
Publisher | Sign Books |
ISBN | 978-93-92950-80-3 |
Author | എം.പി. സുകുമാരൻ നായർ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്. കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് മൂഴിക്കുളങ്ങരയിൽ ജനനം. അച്ഛൻ: പി. പദ്മനാഭപിള്ള. അമ്മ: പി. ജാനകിയമ്മ. രസതന്ത്രത്തിൽ ബിരുദം. ചരക്കുകപ്പലിലെ നാവികർക്ക് പരിശീലനം നൽകുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കുറച്ചുകാലം ജോലിചെയ്തു. പിന്നീട് പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചു. തുടർന്ന് ഫിലിംസ് ഡിവിഷൻ, ദൂരദർശൻ, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ തുടങ്ങിയവയ്ക്കുവേണ്ടി ഹ്രസ്വചിത്രങ്ങൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ സഹായിയായി അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. അപരാഹ്നം (1990), കഴകം (1995), ശയനം (2000), ദൃഷ്ടാന്തം (2006), രാമാനം (2009), ജലാംശം (2014) എന്നീ ഫീച്ചർ ചിത്രങ്ങളും പത്തിലേറെ ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തു. നിരവധി സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. |
ref | എം.പി. സുകുമാരൻ നായരുടെ ശ്രദ്ധേയമായ തിരക്കഥ |