Fascisathinte Padhasanchalanam
Original price was: ₹190.00.₹160.00Current price is: ₹160.00.
+
ഗാന്ധിജിയെ വധിക്കുന്നതിന് ഗോഡ്സെയെ പ്രേരിപ്പിച്ച ആശയങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കുന്ന കൃതിയാണിത്.
താൻ എന്തുകൊണ്ട് ഇങ്ങനെയൊരു കൊലപാതകം നടത്തി എന്നതിന് കോടതിയിൽ ഗോഡ്സെ നൽകിയ ദീർഘമായ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ സത്യമായിരുന്നോ? സവർക്കർക്കും ഹിന്ദുത്വ ആശയങ്ങൾക്കും ഗാന്ധിവധത്തിൽ എന്തു പങ്കാണുള്ളത് ? ഇന്ത്യാ വിഭജനമാണോ കൊലപാതകത്തിനുള്ള പ്രേരണ? ഇക്കാര്യങ്ങൾക്കുള്ള ഉത്തരം തേടുന്നതിനൊപ്പം നാഥുറാം ഗോഡ്സെയുടെയും വിനായക് ദാമോദർ സവർക്കറുടെയും മനശ്ശാസ്ത്രവും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഈ ലഘു കൃതി വിശദമാക്കുന്നുണ്ട്.