Your cart is currently empty!
Ehaparalokam Adhava Addunya Val Aakhira
മരുഭൂമിയിലെ, ഇരുണ്ടു തടിച്ച, തീക്ഷ്ണമായ തിളങ്ങുന്ന കണ്ണുകളും, ദൃഢമായ കൈകാലുകളുമുള്ള ഒരു കറുത്ത ജൂതൻ! ആ കറുത്ത ജൂതൻ കൂടി എന്നോടൊപ്പം അവിടെ മദീനയുടെ പ്രാന്തപ്രദേശത്ത് ഒരു മരുപ്പച്ചയുടെ ശീതളഛായയിൽ ഉണ്ടായിരുന്നു. ബിലാൽ എന്ന കറുത്ത അടിമ മിനാരങ്ങൾക്കു മുകളിൽ കയറി നിന്ന് ഉറക്കെയുറക്കെ പ്രാർത്ഥനക്കായി ഉച്ചത്തിൽ വിളിക്കുന്ന കാലത്തും ഈ കറുത്ത ജൂതൻ അവിടെ ഉണ്ടായിരിക്കണം. തീർച്ചയായും അവന്റെ പൂർവ്വികർ കൊല ചെയ്യപ്പെട്ട ഈ ഭൂമിയിൽ നിന്ന് അവൻ പലായനം ചെയ്യുവോളം, അവൻ ബിലാലിന്റെ വാങ്കു വിളി കേട്ടിരിക്കണം ! അബൂ മൂസ നിങ്ങളോട് ആ കഥ പറയും. “ഇഹപരലോകം അഥവാ അൽ ദുൻയാ വൽ ആഖിറ’ . Mehmood Parassinikkadavu
Description
Ehaparalokam Adhava Addunya Val Aakhira
Additional information
Category | Novel |
---|---|
Pages | 128 |
Publisher | Sign Books |
ISBN | 978-93-92950-80-3 |
Author | കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവിൽ 1958 ഫെബ്രുവരി 1ന് ജനനം. പിതാവ്: പരേതനായ യു.വി. അബ്ദുൽ കരീം. മാതാവ്: പരേതയായ ആമിന. കമ്പിൽ മാപ്പിള ഹൈസ്‌കൂൾ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ്, ഗവ. പോളി ടെക്നിക്ക് കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. നാടകങ്ങളും കഥകളും കവിതക ളും ധാരാളം എഴുതിയിട്ടുണ്ട്. എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ നാടക രംഗത്ത് സജീവമായിരുന്നു. സംസ്ഥാന തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയവയാണ് എഴുതിയ നാടകങ്ങളെല്ലാം. 1989 ൽ കവിതയ്ക്കുള്ള അബൂദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്. 2010 ൽ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മികച്ച രചനയ്ക്കുള്ള രണ്ടാം സമ്മാനവും, 2016 ൽ നാടക രചനയ്ക്കുള്ള പാർട്ട്-ഒ. എൻ. ഒ. ഫിലിംസ് ഭരത് പി.ജെ. ആന്റണി സ്മാരക ദേശീയ പുരസ്‌കാരവും ലഭിച്ചു. ഭാര്യ: റഹിയാനത്ത് ബി. മക്കൾ: നസീഫ്, രുക്സാന. |