Congressum Keralavum

Original price was: ₹680.00.Current price is: ₹600.00.

1935 ൽ പ്രസിദ്ധീകരിച്ച കോൺഗ്രസ്സ് ചരിത്രത്തിൻ്റെ പുതിയ പതിപ്പ്. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഓക്സ്ഫെഡിലെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് 1921-ൽ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന ബാരിസ്റ്റർ എ.കെ.പിള്ള എഴുതിയ കോൺഗ്രസ്സിന്റെ ചരിത്രമാണിത്. 1935-ൽ ആണ് ഇത് എഴുതിയത്. കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് എ.കെ.പിള്ള പുസ്തകരചന നടത്തിയത്. വൈക്കം സത്യഗ്രഹം ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന എ.കെ.പിള്ള സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കോൺഗ്രസ്സിന്റെ ആധികാരിക ചരിത്രരചനകളിലൊന്നാണ്. . A.K.Pillai


Description

Congressu Keralavum

Additional information

Category

History

Pages

448

Publisher

Sign Books

ISBN

978-81-19386-26-0

Author

A.K. Pillai

1893 ഏപ്രിൽ 16 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജനിച്ചു. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ പൊതുകാര്യങ്ങളിൽ താല്പര്യം കാണിച്ചുപോന്നു. 1919-ൽ ബി.എ പാസ്സായശേഷം ഇംഗ്ലണ്ടിൽ ബി.സി.എൽ എന്ന ഉയർന്ന നിയമബിരുദം നേടുന്നതിനായി ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. അതോടൊപ്പം ബാരിസ്റ്റർ പഠനവും ആരംഭിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ നിയമപഠനമുപേക്ഷിച്ചു. 1921-ൽ ഇന്ത്യയിൽ തിരിച്ചെത്തി. തിരുവിതാംകൂർ ജില്ല കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സിന്റെ ആദർശപ്രചരണത്തിനായി സ്വരാട് എന്ന പത്രം ആരംഭിച്ചു. വെയിത്സ് രാജകുമാരന്റെ ഇന്ത്യാസന്ദർശത്തിനെതിരെ ഹർത്താൽ സംഘടിപ്പിച്ചതിനു ജയിൽശിക്ഷ അനുഭവിച്ചു. 1922-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പുത്രി ഗോമതിഅമ്മയെ വിവാഹം കഴിച്ചു. റിട്ട.ഗവ.കോളേജ് പ്രൊഫസർ ദേവകി, മദ്രാസ് വിമെൻസ് കോളേജ് ലൈബ്രേറിയൻ അംബിക, ചിൽഡ്രൻസ് വേൾഡ് എഡിറ്റർ രാമകൃഷ്ണൻ എന്നിവർ മക്കളാണ്. 1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽവാസമനുഭവിച്ചു. 1925-ൽ തിരുവിതാംകൂർ നിയമസഭാംഗമായി. അടുത്തവർഷം പത്രറഗുലേഷനിൽ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ചു. പ്രശസ്തമായ നിലയിൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി. തുടർന്ന് മദ്രാസ്, മധുര, തിരുവനന്തപുരം, റംഗൂൺ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്തു. 1932-ൽ മീററ്റ് ഗൂഢാലോചനക്കേസ്സിൽ പ്രതികൾക്കുവേണ്ടി വാദിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും എം.എൻ റോയിയുടെ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടിയിലും അംഗമായിരുന്നു. 1945-ൽ ലണ്ടനിൽ കോമൺവെൽത്ത് റിലേഷൻസ് കോൺഫറൻസിൽ പങ്കെടുത്തു. 1949 ഒക്ടോബർ അഞ്ചിനു നിര്യാതനായി.

preloader