Your cart is currently empty!
Bhroonam
ദ്വിരാഷ്ട്രത്തിന്റെ കലാപക്കളികൾക്കിടയിൽ ശാന്തമായി കിടന്ന കൽക്കട്ടയും നവഖാലിയും അദ്ദേഹം ഓർക്കുന്നുവെന്ന് എനിക്ക് വിചാരമുണ്ടായി. ഞങ്ങളുടെ വിചാരങ്ങൾക്ക് മുന്നിലൂടെ മുളവടിയുമേന്തി, പാതിവസ്ത്രമുടുത്ത വൃദ്ധൻ ചിലമ്പിച്ച സ്വരത്തോടെ പ്രാർത്ഥിച്ചു നിന്നു; “അല്ലയോ രാമാ” അപ്പോഴാണ് രാമൻ പുറത്തു ചാടിയത്. ഒളിയമ്പെയ്ത് ബാലിയെ വധിച്ചവനായിരുന്നു അത്. അവൻ ആവനാഴിയിൽ നിന്ന് പുതിയ അസ്ത്രമെടുത്ത് തൊടുത്തു. ഒരു മൂളക്കമേ ഉണ്ടായുള്ളൂ. പ്രാർത്ഥനക്കാരൻ മാറിൽ കൈയമർത്തി നിലത്ത് വീണു. കിടന്നുകൊണ്ട് വില്ലാളിയുടെ പുതിയ ഭാവത്തെ സാകൂതം നോക്കി. പിന്നെ അവസാന ശ്വാസം കൊണ്ട് വീണ്ടും ആഞ്ഞുവിളിച്ചു. ” അല്ലയോ രാമാ ..” മിത്തോളജിയെയും വായ്മൊഴി പ്രമാണങ്ങളെയും യാഥാർഥ്യങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കുകയും, ചരിത്രത്തെ ഫാന്റസിയുടെ ഗോപുരങ്ങളിൽ തൂക്കിലേറ്റുകയും ചെയ്യുന്ന ഇന്ത്യൻ സാമാന്യ ജനതയെ വായിച്ചെടുക്കുകയാണ് ‘ഭ്രൂണം’. . Sethunath Prabhakar
Description
Bhroonam
Additional information
| Category | Novelet |
|---|---|
| Pages | 152 |
| Publisher | Sign Books |
| ISBN | 9788119386802 |
| Author | സേതുനാഥ് പ്രഭാകർ എറണാകുളം ജില്ലയിലെ കോതമംഗലത്ത് ജനിച്ചു. കോതമംഗലത്തും, പിന്നീട് ബറോഡ |







