Aadhunika indian shasthranjarum bhauthika sasthravum

Original price was: ₹220.00.Current price is: ₹170.00.

ഡോ.പി.ജെ.കുര്യൻ ഇന്ത്യയുടെ ബൗദ്ധികപാരമ്പര്യത്തിനനുസൃതമായി, നമ്മുടെ രാജ്യത്തിന്റെ ആധുനിക ഭൗതിക ശാസ്ത്ര ചരിത്രത്തിന്റെ സമ്രഗമായ ഒരു വിവരണമാണീ പുസ്തകം. ദീർഘദർശികളായ 23 ഇന്ത്യൻ ഭൗതിക ശാസ്ത്രപ്രതിഭകളെ, ഇതിൽ ഗ്രന്ഥകർത്താവ് ഒരു നൂലിൽ കോർത്തിണക്കുന്നു. അവരുടെ പശ്ചാത്തലവും, കണ്ടുപിടിത്തങ്ങളും, അതിന് അവർ സഹിച്ച ത്യാഗങ്ങളും, സഞ്ചരിച്ച പാതകളും, എങ്ങനെയാണവർ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതെന്നും കാട്ടിതരുകയാണീ പുസ്തകം ചെയ്യുന്നത്.’ – പ്രൊഫ. (ഡോ) ബി. വിവേകാനന്ദൻ  


Description

ആധുനിക ഇന്ത്യൻ ശാസ്ത്രജ്ഞരും ഭൗതികശാസ്ത്രവും
ഡോ.പി.ജെ.കുര്യൻ

Additional information

Publisher

Sign Books

Pages

168

Category

study

ISBN

978-93-92950-61-2

author

ഡോ. പി.ജെ. കുര്യൻ

മൂന്നു പതിറ്റാണ്ടുകളിലേറെ ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായിരുന്നു. വകുപ്പ് മേധാവിയായി വിരമിച്ചു. അസ്‌ട്രോഫിസിക്‌സിലും പ്ലാസ്മാ ഫിസിക്‌സിലുമായി നിരവധി പഠനങ്ങൾ അന്തരാഷ്ട്ര
ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോപ്പുലർ സയൻസ് രംഗത്തും പ്രവർത്തിക്കുന്നു. 2015-17 കാലത്ത് കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ആയിരുന്നു.
2014-ൽ ഭാരത് ജ്യോതി അവാർഡ് (ന്യൂഡൽഹി) ലഭിച്ചു. എം.ജി. സർവകലാശാല സെനറ്റ് അംഗവും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമായിരുന്നു. 2012-ലെ തേനി ന്യൂട്രിനോ ഒബ്‌സർവേറ്ററി നിരീക്ഷണാലയത്തെക്കുറിച്ചുള്ള സംസ്ഥാന തല ചർച്ചയിൽ മുഖ്യസംവാദകരിൽ ഒരാളായിരുന്നു. കൃതികൾ: ‘ജ്യോതിശാസ്ത്രം: ഉൽഭവവും വികാസവും’ (2020), ‘പ്ലാസ്മാ പ്രപഞ്ചത്തിന്റെ അത്ഭുത പ്രപഞ്ചം’ (ഡി.സി. ബുക്‌സ്)(2023), ‘ഇ.സി.ജി. സുദർശൻ പ്രകാശത്തേക്കാൾ വേഗത്തിൽ’ (2021) (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) അച്ചടിയിലാണ്.

preloader