ഫിഡൾകാസ്ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം

Original price was: ₹140.00.Current price is: ₹100.00.

വി.കെ പ്രഭാകരൻ പി.കെ നാണു ലോകജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ ഫിദല്‍ കാസ്ട്രോയുടെ ജീവിതത്തെയും വിപ്ലവ രാഷ്ട്രീയ ചരിത്രത്തെയും ഹ്രസ്വമെങ്കിലും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. എഴുപതുകളിലെ വിമോചനസ്വപ്നങ്ങളുടെ സഹയാത്രക്കാരായ രണ്ടു മലയാളി എഴുത്തുകാർ ചേര്‍ന്നെഴുതിയ കാസ്ട്രോയുടെ ജീവചരിത്രരേഖ. ഹെര്‍ബര്‍ട്ട്‌ എല്‍. മാത്യൂസിന്റെ “കാസ്ട്രോ എ പൊളിറ്റിക്കല്‍ ബയോഗ്രഫി’ എന്ന വിശുദ്ധ ഗ്രന്ഥത്തെ മുഖ്യമായും അവലംബിച്ചെഴുതിയ രചന. മാനവരാശിയുടെ ചരിത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക്‌ അവഗണിക്കാനാവാത്ത പുസ്തകം  


Description

ഫിഡൾകാസ്ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം
വി.കെ പ്രഭാകരൻ
പി.കെ നാണു

Additional information

Pages

72

Publisher

sign books

Category

Biography

author

പി. കെ. നാണു

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത്. കോഴിക്കോട് ജില്ലയിലെ ചോമ്പാലിൽ ജനിച്ചു. കേന്ദ്ര പ്രതിരോധവകുപ്പിൻ കീഴിലുള്ള മെഷിൻ ടൂൾ പ്രോട്ടോ ടൈപ്പ് ഫാക്ടറിയിൽ 1966-ൽ ജോലിയിൽ പ്രവേശിച്ചു. ജോലിയിലിരിക്കെ തുടർന്ന് പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹയാത്രികൻ എന്ന കാരണമാരോപിച്ച് അടിയന്തിരാവസ്ഥക്കാലത്ത് കക്കയം പോലീസ് കേമ്പിൽ പീഢനത്തിനിരയായി. ആന്ധ്രാപ്രദേശിലെ മേദക് ജില്ലയിലുള്ള ഒർഡ്‌നൻസ് ഫാക്ടറിയിൽനിന്ന് 1998-ൽ സ്വമേധയാ പിരിഞ്ഞു. സ്ഥിതി വിശേഷം, കഥയല്ല, ഒരു ആദിവാസി ബാലന്റെ ആത്മകഥയിൽ നിന്ന് എന്നീ ചെറുകഥാസമാഹാരങ്ങളും അവസാനത്തെ ശബ്ദം എന്ന നോവലുമാണ് ഇതര കൃതികൾ.

വി.കെ. പ്രഭാകരൻ

മലയാളത്തിലെ ശ്രദ്ധേയനായ നാടകകൃത്ത്. കോഴിക്കോട് ജില്ലയിലെ ചോമ്പാലിൽ ജനിച്ചു. അടിയന്തിരാവസ്ഥയിൽ നടന്ന കായണ്ണ പോലീസ് സ്റ്റേഷനാക്രമണ കേസിൽ പ്രതിയായി രണ്ടു വർഷത്തിലധികം വിചാരണത്തടവനുഭവിച്ചു. നാടകങ്ങൾക്ക് പുറമേ ലേഖനങ്ങൾ, പഠനങ്ങൾ, കവിത, സ്ഥിരം കോളങ്ങൾ എന്നിവയും എഴുതിവരുന്നു. ഇപ്പോൾ കേരള സർക്കാറിന്റെ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനാണ്. അരങ്ങ്, വരവിളി, ഇരയും ഇരപിടിയനും, ഘടികാരദിശ, രാത്രിയിലെ അവസാനയാത്രക്കാരൻ എന്നീ നാടക സമാഹാരങ്ങളാണ് ഇതര കൃതികൾ. നാടക രചനയ്ക്കുള്ള അബുദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്

preloader