Your cart is currently empty!
നരകവാതിൽ
റുഡോൾഫ് ഹോസ് ഓഷ്വിറ്റ്സ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലക്ക് അരങ്ങായത് മൃതിയുടെ ഈ പട്ടണമാണ്. ഹിറ്റ്ലറുടെ നാസിപ്പട 1939 സെപ്തംബറിൽ പോളണ്ട് പിടിച്ചടക്കി. ജർമ്മൻ ഉച്ചാരണ രീതിക്കനുയോജ്യമാംവിധം ‘ ഓഷ്വിറ്റ്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോളണ്ടിലെ ഈ ചെറുപട്ടണത്തിൽ മൂന്നു കോൺസൻട്രേഷൻ ക്യാമ്പുകളിലായി മുപ്പതു ലക്ഷത്തോളം ആളുകൾ വധിക്കപ്പെട്ടു ; കൂടുതൽ പേരും മരിച്ചു വീണത് ഗ്യാസ് ചേംബറുകളിൽ. ലോകചരിത്രത്തിൽതന്നെയും സമാനതകളില്ലാത്ത മരണവ്യാപാരം നടന്ന ഓഷ്വിറ്റ്സ് ഇന്ന് ഒരു സ്ഥലനാമമല്ല, ഒരു പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ നരഹത്യയുടെ മുഖ്യകാർമ്മികനും സാക്ഷിയും എന്ന നിലയിൽതന്നെയാണ്, അക്കാലത്തെ ഓഷ്വിറ്റ്സ് കമാൻഡറായിരുന്ന റുഡോൾഫ് ഹോസ് ചരിത്രത്തിൽ ഇടം നേടുന്നത്. ജർമ്മനിയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച് പ്രകൃതിയുമായി ഇഴുകിച്ചേർന്നു ജീവിച്ച, ഒരു കർഷകനാകണമെന്നാഗ്രഹിച്ച ഹോസ്, എങ്ങനെ നാസിസത്തിന്റെ പതാകവാഹകനായി തീർന്നു എന്നതിന്റെ കഥകൂടിയാണ് ഈ പുസ്തകം. സാർവ്വദേശീയ ജൂത ഗൂഢാലോചന എന്ന മിത്തും ആര്യവംശമഹത്വം എന്ന ഫാന്റസിയും ഇഴുകിച്ചേർന്ന ഫാസിസ്റ്റ്സന്ധിയിൽ അതിന്റെ ആദർശങ്ങൾക്ക്…
Description
ചരിത്രത്തിലെ ഏറ്റവും ഹീനവും ദാരുണവുമായ കൂട്ടക്കൊലയ്ക്ക് കാർമികത്വം വഹിച്ച ഒരു നാസി പട്ടാള ഓഫീസറുടെ കുമ്പസാരം.
Narakavaathil
Rudolf Hoess
Additional information
author name | Rudolf Hoes |
---|---|
Translator | P. J. Baby |
Pages | 212 |
Format | Paperback |