കടൽഗുഹകൾ

Original price was: ₹160.00.Current price is: ₹120.00.

സി വി ബാലകൃഷ്ണൻ മനുഷ്യ മനസ്സിന്റെ അധോതലങ്ങളിലെ അനന്ത വൈചിത്ര്യങ്ങളും സങ്കീർണ്ണതകളും തീക്ഷ്ണമായി ആവിഷ്കരിക്കുന്ന നോവൽ. പ്രണയവും ഏകാന്തതയും രതി മൃതികളും അന്തമറ്റ ആസക്‌തികളും അതിനുമപ്പുറം പടരുന്ന ജീവന്റെ ഒടുങ്ങാത്ത ആനന്ദ നൃത്തവും.  


Description

കടൽഗുഹകൾ

സി വി ബാലകൃഷ്ണൻ

Additional information

Pages

102

Publisher

sign books

Category

novel

author

സി വി ബാലകൃഷ്ണൻ

പയ്യന്നൂരിനടുത്തുള്ള അന്നൂരിൽ ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ എഴുതിത്തുടങ്ങി. ആയുസ്സിന്റെ പുസ്തകം, ദിശ, കാമമോഹിതം, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ, സിനിമയുടെ ഇടങ്ങൾ, സുഗന്ധസസ്യങ്ങൾക്കിടയിലൂടെ, ഭൂമിയെപ്പറ്റി അധികം പറയേണ്ട, പരേതൻ, വെജിറ്റേറിയൻ തുടങ്ങിവിവിധ ശാഖകളിലായി അറുപതിലേറെ കൃതികൾ. ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ), പരൽമീൻ നീന്തുന്ന പാടം (ആത്മകഥ), ഏതേതോ സരണികളിൽ (യാത്ര) എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടി. ദൃശ്യമാധ്യമരംഗവുമായി സജീവബന്ധം പുലർത്തുന്നു. ആദ്യമായി കഥയും തിരക്കഥയും എഴുതിയത് കെ.ജി. ജോർജിന്റെ മറ്റൊരാൾ
എന്ന ചിത്രത്തിന് (1987). തുടർന്ന് മലയാളത്തിലെ പ്രമുഖരായ പല സംവിധായ
കർക്കുമൊപ്പം പ്രവർത്തിച്ചു. 2013-ൽ സമഗ്രസംഭാവനയ്ക്ക് മുട്ടത്തുവർക്കി അവാർഡ്, 2014-ൽ പത്മപ്രഭ പുരസ്‌കാരം, 2018-ൽ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക അവാർഡ്, സിനിമയുടെ ഇടങ്ങൾക്ക് (ചലച്ചിത്രപഠനം) സംസ്ഥാന അവാർഡ് (2002). കൊച്ചുകൊച്ചു സന്തോഷങ്ങൾക്ക് (സംവിധായകൻ: സത്യൻ അന്തിക്കാട്) മികച്ച കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ബഹുമതി. ഓർമമാത്രത്തിന് (സംവിധാനം: മധു കൈതപ്രം) മികച്ച തിരക്കഥയ്ക്കുള്ള കലാകേരളം പുരസ്‌കാരം.
വിലാസം: ദിശ, പിലിക്കോട് പി.ഒ, കാസർകോട് – 671 310.
Email: cvbalakrishnandisa@gmail.com

preloader