അക്ഷരാർത്ഥം

Original price was: ₹230.00.Current price is: ₹190.00.

ജോണി എം.എൽ അക്ഷരങ്ങൾ കൂട്ടിച്ചേർന്നുണ്ടാകുന്ന വാക്കുകളിൽ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അവയ്ക്ക് മേൽ മനുഷ്യരുടെ നിലപാടുകളുടെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏകാന്തമായ നാളുകളിൽ വാക്കുകളെ ധ്യാനിച്ച ഒരാളുടെ വെളിപാടുകളാണ് ഈ പുസ്തകം.  


Description

അക്ഷരാർത്ഥം
ജോണി എം.എൽ
നിത്യജീവിത സന്ദർഭങ്ങളെ വിശാലമായൊരു
ജീവിതദർശനവുമായി ബന്ധിപ്പിക്കുന്ന
ലഘുഭാഷണങ്ങളാണ് ഈ പുസ്തകം.

Additional information

Pages

200

Publisher

sign books

Category

essay

author

ജോണി എം.എൽ

വക്കം ലക്ഷ്മണൻ-കൃഷ്ണമ്മ ദമ്പതികളുടെ മകനായി തിരുവനന്തപുരത്ത് ജനിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാ
ന്തര ബിരുദം നേടി. തുടർന്ന് കലാചരിത്രത്തിലും വിമർശനത്തിലും എം എസ്
യൂണിവേഴ്‌സിറ്റി, ബറോഡയിൽ നിന്ന് ബിരുദാനന്തര ബിരുദമെടുത്തു. ചാൾസ്
വാലസ് ഇൻഡ്യാ ട്രസ്റ്റിന്റെ സ്‌കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ
ഗോൾഡ്‌സ്മിത് കോളേജിൽ നിന്ന് ക്രിയേറ്റിവ് ക്യൂറേറ്റിങ്ങിൽ ബിരുദാനന്തര
ബിരുദം. ഹൈദരാബാദ് ഐ ഐ ടിയിൽ ഗവേഷണ വിദ്യാർത്ഥിയായി എങ്കിലും
പാതിവഴിയിൽ ഗവേഷണം ഉപേക്ഷിച്ചു. ഇരുപത്തിയേഴു വർഷങ്ങൾ ഡൽഹി
യിൽ താമസിച്ചു കലാവിമർശനം, ക്യൂറേറ്റിംഗ് എന്നിവയിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ഇതിനിടെ അഞ്ചു വർഷത്തോളം സജീവമായി പത്രപ്രവർത്തന രംഗത്തുണ്ടായിരുന്നു. ലോകസാഹിത്യത്തിലെ ഇരുപതോളം മികച്ച ഗ്രന്ഥങ്ങൾ
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബൈ ഓൾ മീൻസ് നെസസ്സറി, സ്‌ട്രൈറ്റ്
ഫ്രം ലൈഫ്, ഇൻ ദി ഓപ്പൺ, ബ്രോൺസ് ഏജ്, ദി സർക്കിൾ ഓഫ് ലൈഫ്, ബി ഡി ദത്തൻ ആൻഡ് ഹിസ് ഡിസ്റ്റിംക്ട് സ്‌റ്റൈൽ, കെ എസ് രാധാകൃഷ്ണൻ തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചു. ഇന്ത്യ സമ്പൂർണ്ണ ജനാധിപത്യത്തിലേക്ക്, സർഗ്ഗയാനം, യക്ഷിയാനം, പ്രണയപുസ്തകം, നഗ്‌നത എന്ന വസ്ത്രം,
വീടില്ലാത്ത കവിത, നായകനിർമ്മിതിയുടെ രാഷ്ട്രീയം, ദൃശ്യസംസ്‌കാരം, ആസക്തി
യുടെ പുസ്തകം എന്നിവ മലയാളം കൃതികൾ. കലാവിമർശനത്തിൽ രണ്ടായിര
ത്തിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. കലാസംബന്ധിയായ മൂന്നു ഡോക്യു
മെന്ററികൾ സംവിധാനം ചെയ്തു. കവി, നിരൂപകൻ എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്തും സജീവമാണ്. 'ബൈ ഓൾ മീൻസ് നെസസ്സറി' എന്ന പേരുള്ള
ബ്ലോഗ് അന്തരാഷ്ട്ര കലാരംഗത്ത് ഇന്ത്യൻ കലയിലേക്കുള്ള ജാലകമായി കണക്കാക്കപ്പെടുന്നു. 'ബോഡി', 'ഗോൾഡൻ ബോ', 'ലൈൻ ഓഫ് കൺട്രോൾ', 'ഡോഖിനെ ഹവാ', 'ലെൻസിങ് ഇറ്റ്', 'വീഡിയോ വെനസ്‌ഡേയ്‌സ്', 'ഇറ്റ്‌സ് ബിഗ്', 'യുണൈറ്റഡ് ആർട്ട് ഫെയർ 2012', 'ഗോവ റീലോഡഡ്', 'റെയർ ആക്ട്‌സ് ഓഫ് പൊളിറ്റിക്കൽ എൻഗേജ്‌മെന്റ് (റേപ്പ്)' തുടങ്ങി അമ്പതോളം പ്രധാനപ്പെട്ട പ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തു. ഇമെയിൽ: johnyml@gmail.com

preloader