Njan Enna Bhavam

Original price was: ₹120.00.Current price is: ₹100.00.

സ്നേഹവും സ്നേഹഭംഗവും ബന്ധങ്ങളുടെ സങ്കീർണ്ണതകളും ആവിഷ്കരിക്കുന്ന നോവൽ. സ്ത്രീമനസ്സിന്റെ ആഴങ്ങളെ സ്പർശിക്കുന്ന രചന. സാമൂഹിക അരക്ഷിതാവസ്ഥയും മദ്ധ്യവർഗ്ഗത്തിന്റെ നിസ്സഹായതയും നോവലിൽ മനോഹരമായി വരച്ചുകാട്ടുന്നു. മലയാള സാഹിത്യത്തെ തന്റെ ഹ്രസ്വജീവിത കാലത്തെ എഴുത്തുകൊണ്ട് വിസ്മയിപ്പിച്ച രാജലക്ഷ്മിയുടെ ശ്രദ്ധേയമായ കൃതി.


Description

ഞാൻ എന്ന ഭാവം

രാജലക്ഷ്മി

Additional information

Category

Novel

Pages

80

Publisher

Sign Books

ISBN

ISBN 978-81-19386-14-7

Author

ടി.എ. രാജലക്ഷ്മി
(1930-1965)

1930 ജൂൺ 2-ന് പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ ജനനം. അച്ഛൻ: മാരാത്ത് അച്യുതമേനോൻ.
അമ്മ: കുട്ടിമാളു അമ്മ. ബനാറസ് ഹിന്ദുകോളേജിൽനിന്ന് എം.എസ്‌സി
ബിരുദം നേടിയ രാജലക്ഷ്മി കോളേജധ്യാപികയായി ഔദ്യോഗിക ജീവിതം നയിച്ചു. പന്തളത്തും, ഒറ്റപ്പാലത്തും എൻ.എസ്.എസ്. കോളേജു
കളിൽ ഫിസിക്‌സ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 1965 ജനുവരി 18-ന്
അവർ സ്വയം ജീവിതം അവസാനിപ്പിച്ചു.
1956-ൽ പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥകൊണ്ടുതന്നെ രാജലക്ഷ്മി ശ്രദ്ധേയയായിത്തീർന്നു. തുടർന്ന് ഏഴു ചെറുകഥകളും
‘കുമിള’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ഒരു വഴിയും
കുറെ നിഴലുകളും’, ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’
(അപൂർണ്ണം) എന്നിവ ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകളാണ്. ‘ഒരു വഴിയും കുറെ നിഴലുകളും’ 1960-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയിട്ടുണ്ട്.

preloader