Marakkuvan Parayanentheluppam

Original price was: ₹230.00.Current price is: ₹200.00.

ജീവിതത്തിന്റെ ഓരോ നിമിഷവും സംഗീതമയമാക്കിയ പി. ഭാസ്കരന്റെ പാട്ടുകൾ മലയാളിയുടെ മനസ്സിൽ ഓര്‍മ്മകളുടെ വസന്തജാലകങ്ങൾ തുറന്നിടുന്നവയാണ്. മനുഷ്യ ജീവിതത്തിന്റെ സൗന്ദര്യസത്തയെ രാഗലയങ്ങളുടെ വിസ്മൃതികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു കവി. കവിത നിറഞ്ഞ പാട്ടുകളിലൂടെ മലയാള ജീവിതഭാവനകളെ അദ്ദേഹം സൗന്ദര്യവത്കരിച്ചുകൊണ്ടിരുന്നു. ഭാസ്കരൻ മാഷിന്റെ പാട്ടുകളുടെ വിവിധ അടരുകളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം.


Description

 മറക്കുവാൻ‌ പറയാനെന്തെളുപ്പം
പി ഭാസ്കരന്റെ പാട്ടുലോകം

ഡോ. എം.ഡി മനോജ്


Additional information

Pages

152

Publisher

Sign Books

ISBN

978-81-19386-55-0

Category

Study

author

Dr.M D Manoj

About Author

ഡോ. എം.ഡി. മനോജ്
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ ജനനം. ഇപ്പോൾ ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ. രവീന്ദ്ര സംഗീതം, പി. ഭാസ്‌കരൻ – സംഗീത
സ്മൃതികൾ, ഏ ആർ റഹ്‌മാൻ – വിസ്മയ സംഗീതം, വിറിഡിയാന (പരിഭാഷ), കാതിൽ
തേൻമഴയായ്, മൗനങ്ങൾ പാടുകയായിരുന്നു – എം. ബി.എസ്സിന്റെ ജീവിതവും സംഗീതവും, ഉദയരാഗം, ശ്യാമസംഗീതം, പ്രിയപ്പെട്ട പാട്ടുകൾ (എഡിറ്റർ), ലോക പ്രശസ്ത വനിതാ സംവിധായകർ, വിശ്വപ്രസിദ്ധ സംവിധായകർ (എഡിറ്റർ), ലോക
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ, ഒരു ചെമ്പനീർപ്പൂപോലെ, ആരോ മധുരമായ്
പാടി വിളിക്കുന്നു, ആത്മാവിൽ മുട്ടിവിളിച്ചത് പോലെ, പാട്ടിന്റെ ഋതുരാജരഥം – കെ. രാഘവന്റെ സംഗീതവും ജീവിതവും, സിനിമയുടെ അടയാളങ്ങൾ, സിനിമയും
നോവലും കാഴ്ചയുടെ വിനിമയ വിചാരങ്ങൾ, വിശ്വസംഗീതം – എം. എസ്. വിയുടെ
സംഗീത ജീവിതം, സിനിമയിലെ സംഗീത യാത്രകൾ, പാട്ടിന്റെ പാലരുവിക്കരിൽ,
രാത്രിലില്ലികൾ പൂത്ത പോൽ, സന്ധ്യകൾ ചാലിച്ച സിന്ദൂരം – പി. മാധുരിയുടെ സംഗീത ജീവിതം, പാടൂ നിലാവേ – എസ്. പി. ബിയുടെ സംഗീത ജീവിതം, സലിൽ
ചൗധരി – ജീവിതവും സംഗീതവും, മലയാള സിനിമ – കാഴ്ചയുടെ ഋതുഭേദങ്ങൾ, മഴവില്ലിൻ മാണിക്യ വീണ നീലജലാശയത്തിൽ – ഏ.ടി. ഉമ്മറിന്റെ സംഗീത ജീവിതം.
ഈ മലർ കന്യകൾ, ക്രമ നക്ഷത്രകന്യകൾ, സ്‌നേഹാതുരമായ് തൊട്ടുരിയാടിയ
പോലെ, ഏതോ ജന്മകൽപനയിൽ, പാട്ടിനൊരായിരം കിളിവാതിൽ, പാട്ടിന്റെ വൈശാഖ
പൗർണമി, മധുമലർ താലമേന്തും ഹേമന്തം, ഓർമകൾക്കെന്തു സുഗന്ധം, ഹൃദയ
ത്തിൻ മധുപാത്രം, ഓർമ്മകളേ കൈവളചാർത്തി വരൂ, ഇനിയൊരു ഗാനം നിനക്കായ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല പുരസ്‌കാരം, മികച്ച സിനിമാ
ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് (രണ്ടു തവണ), മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പ്രൊ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, മികച്ച ചലച്ചിത്ര സംഗീത ഗ്രന്ഥത്തിനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം, മികച്ച ചലച്ചിത്രാസ്വാദന ഗ്രന്ഥത്തിനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റി ഗോൾഡൻ പെൻ എന്നിവ ലഭിച്ചിട്ടുണ്ട്.

preloader