Bhroonam

Original price was: ₹240.00.Current price is: ₹120.00.

ദ്വിരാഷ്ട്രത്തിന്റെ കലാപക്കളികൾക്കിടയിൽ ശാന്തമായി കിടന്ന കൽക്കട്ടയും നവഖാലിയും അദ്ദേഹം ഓർക്കുന്നുവെന്ന് എനിക്ക് വിചാരമുണ്ടായി. ഞങ്ങളുടെ വിചാരങ്ങൾക്ക് മുന്നിലൂടെ മുളവടിയുമേന്തി, പാതിവസ്‌ത്രമുടുത്ത വൃദ്ധൻ ചിലമ്പിച്ച സ്വരത്തോടെ പ്രാർത്ഥിച്ചു നിന്നു; “അല്ലയോ രാമാ” അപ്പോഴാണ് രാമൻ പുറത്തു ചാടിയത്. ഒളിയമ്പെയ്ത് ബാലിയെ വധിച്ചവനായിരുന്നു അത്. അവൻ ആവനാഴിയിൽ നിന്ന് പുതിയ അസ്ത്രമെടുത്ത് തൊടുത്തു. ഒരു മൂളക്കമേ ഉണ്ടായുള്ളൂ. പ്രാർത്ഥനക്കാരൻ മാറിൽ കൈയമർത്തി നിലത്ത് വീണു. കിടന്നുകൊണ്ട് വില്ലാളിയുടെ പുതിയ ഭാവത്തെ സാകൂതം നോക്കി. പിന്നെ അവസാന ശ്വാസം കൊണ്ട് വീണ്ടും ആഞ്ഞുവിളിച്ചു. ” അല്ലയോ രാമാ ..” മിത്തോളജിയെയും വായ്മൊഴി പ്രമാണങ്ങളെയും യാഥാർഥ്യങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കുകയും, ചരിത്രത്തെ ഫാന്റസിയുടെ ഗോപുരങ്ങളിൽ തൂക്കിലേറ്റുകയും ചെയ്യുന്ന ഇന്ത്യൻ സാമാന്യ ജനതയെ വായിച്ചെടുക്കുകയാണ് ‘ഭ്രൂണം’. . Sethunath Prabhakar


Description

Bhroonam

Additional information

Category

Novelet

Pages

152

Publisher

Sign Books

ISBN

9788119386802

Author

സേതുനാഥ് പ്രഭാകർ

എറണാകുളം ജില്ലയിലെ കോതമംഗലത്ത് ജനിച്ചു. കോതമംഗലത്തും, പിന്നീട് ബറോഡ
യിലും ചിത്രകലാ പഠനം. ഗുജറാത്തിൽ, ദ്വാരകക്ക് അടുത്തുള്ള പ്രസിദ്ധ ജൈനക്ഷേത്രമായ ആരാധനാ ധാമിലെ ആർട്ട് ഗാലറിയിലെ മുഴുവൻ ചിത്രങ്ങളും വരച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സോളോ എക്‌സിബിഷനുകൾ
നടത്തി. ഡൽഹിയിലും രാജ്കോട്ടും ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കെടുത്തു. കോളേജ് കാലത്ത് തന്നെ കഥകൾ എഴുതി തുടങ്ങി. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം എന്നീ വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചു. 2001ൽ ആദ്യ പുസ്തകമായ ആയ ‘ഭ്രൂണം’ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.
2009ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഓസ്ട്രേലിയയിൽ പ്രധാന ഗ്രൂപ്പ് എക്‌സിബിഷനുകളിൽ സ്ഥിരമായി പങ്കെടുക്കുന്നു. 2015 ൽ, ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ 50 വ്യക്തിത്വങ്ങളെ 50 മീറ്റർ നീളമുള്ള ഒറ്റ ക്യാൻവാസിൽ പകർത്തിക്കൊണ്ട്, ‘പ്രൈഡ്ഓഫ് ഓസ്ട്രേലിയ’ എന്ന പോട്രേറ്റ് സീരീസിന്റെ സോളോ എക്‌സിബിഷൻ മെൽബണിൽ നടത്തി. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ‘പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ’ വിക്ടോറിയൻ പാർലമെന്റിൽ പ്രദർശിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. 2017ൽ പാർലമെന്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത പ്രദർശനം, സ്പീക്കർ ഉദ്ഘാടനം ചെയ്തു.
അതേ വർഷം തന്നെ, ഒമാന്റെ 47ാമത് ദേശീയദിനത്തോടനുബന്ധിച്ച്, സുൽത്താ
നേറ്റിന്റെയും ഒമാനിലെ ഇന്ത്യൻ എംബസിയുടെയും പ്രത്യേക ക്ഷണപ്രകാരം, മസ്‌കറ്റിൽ ഫൈൻ ആർട്‌സ് ഓഫ് ഒമാനിൽ ചിത്രപ്രദർശനം നടത്തി.
2022ൽ ഇന്ത്യൻ എംബസി, ഒമാൻ വീണ്ടും സേതുനാഥിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയും, അവ എംബസിയുടെ പ്രധാന ഹാളിൽ സ്ഥിരമായി ഡിസ്‌പ്ലേ ചെയ്യുകയും ചെയ്തു.
ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിയെയും അവലംബിച്ചുകൊണ്ടുള്ള contemporary series ആണ് പുതിയ പെയിന്റിംഗുകൾ. അവ ഇതിനോടകം മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടാമത്തെ നോവൽ ആയ ‘പേര് ശ്രീരാമൻ’ 2023-ൽ പുറത്തിറങ്ങി. 2024ലെ പൂവച്ചൽ ഖാദർ സാഹിത്യരത്‌ന പുരസ്‌കാരത്തിന് ‘പേര് ശ്രീരാമൻ’ അർഹമായി.
മെൽബണിൽ സ്ഥിരതാമസം.

preloader