Kalayude Pala Jeevithangal

Original price was: ₹320.00.Current price is: ₹250.00.

കല പലതാണ്. ബഹുത്വമാണ് അതിന്റെ സ്വഭാവം. പല കാലങ്ങളിലൂടെ പല മനുഷ്യരിലൂടെ ആവിഷ്ക്കരിക്കപ്പെട്ടവയാണ് കലാരൂപങ്ങൾ. ദൃശ്യകലയുടെ ചരിത്രം വളരെക്കുറച്ചുമാത്രമേ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ളൂ. കേസരിയും ദേവനും തുടങ്ങിവെച്ച കലാചരിത്രം നമുക്കൊരു അടിത്തറയുണ്ടാക്കിയെങ്കിലും അതിന്മേൽ ഏറെയൊന്നും കെട്ടിപ്പൊക്കിയതായി കാണുന്നില്ല. മാറുന്ന കാലം മാറുന്ന കലാപരിപ്രേക്ഷ്യങ്ങൾ ആവശ്യപ്പെടുന്നതുകൊണ്ടാകാം. വ്യത്യസ്തമായ കലാപരിപ്രേക്ഷ്യങ്ങളുടെ ഒരു സമാഹാരമാണ് ‘കലയുടെ പല ജീവിതങ്ങൾ’ എന്ന ഈ പുസ്തകം. ആധുനികകലയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതങ്ങളുടെ ഇതൾ വിടർത്തി പരിശോധിക്കുകയാണ് ചോദ്യങ്ങളിലൂടെ ഡോ. ഷാജു നെല്ലായിയും ഉത്തരങ്ങളിലൂടെ ജോണി എം.എൽ.ഉം. കൊറോണയുടെ അടച്ചിരിപ്പിൽ മനനം ചെയ്തുണ്ടാക്കിയ ചോദ്യോത്തരങ്ങളാണ് ഇതിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഇന്നലെകളെക്കുറിച്ചുള്ള വീണ്ടുവിചാരവും ഇന്നിനെക്കുറിച്ചുള്ള ആകാംക്ഷകളും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും ഈ പുസ്തകത്തിന്റെ പൊതുസ്വഭാവമായിരിക്കുന്നു. .


Description

Kalayude Pala Jeevithangal

Additional information

Category

interview

Pages

208

Publisher

Sign Books

ISBN

978-81-19386-43-7

Author

ജോണി എം.എൽ.
വക്കം ലക്ഷ്മണൻ-കൃഷ്ണമ്മ ദമ്പതികളുടെ മകനായി തിരുവനന്ത
പുരത്ത് ജനിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് കലാചരിത്രത്തിലും വിമർശനത്തിലും എം.എസ്. യൂണിവേഴ്‌സിറ്റി, ബറോഡയിൽനിന്ന് ബിരുദാനന്തര ബിരുദ
മെടുത്തു. ചാൾസ് വാലസ് ഇൻഡ്യാ ട്രസ്റ്റിന്റെ സ്‌കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഗോൾഡ്‌സ്മിത് കോളേജിൽനിന്ന് ക്രിയേറ്റിവ് ക്യൂറേ
റ്റിങ്ങിൽ ബിരുദാനന്തര ബിരുദം. ഹൈദരാബാദ് ഐ.ഐ.ടി.യിൽ ഗവേഷണ വിദ്യാർത്ഥിയായി എങ്കിലും പാതിവഴിയിൽ ഗവേഷണം ഉപേക്ഷിച്ചു. ഇരുപത്തി
യേഴു വർഷങ്ങൾ ഡൽഹിയിൽ താമസിച്ചു. കലാവിമർശനം, ക്യൂറേറ്റിംഗ് എന്നിവയിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ഇതിനിടെ അഞ്ചുവർഷത്തോളം സജീവമായി പത്രപ്രവർത്തന രംഗത്തുണ്ടായിരുന്നു. ലോകസാഹിത്യത്തിലെ ഇരുപതോളം മികച്ച ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബൈ
ഓൾ മീൻസ് നെസസ്സറി, സ്‌ട്രൈറ്റ് ഫ്രം ലൈഫ്, ഇൻ ദി ഓപ്പൺ, ബ്രോൺസ് ഏജ്, ദി സർക്കിൾ ഓഫ് ലൈഫ്, ബി.ഡി. ദത്തൻ ആൻഡ് ഹിസ് ഡിസ്റ്റിംക്ട് സ്‌റ്റൈൽ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചു. ഇന്ത്യ സമ്പൂർണ്ണ ജനാധിപത്യത്തിലേക്ക്, സർഗ്ഗയാനം, യക്ഷിയാനം, പ്രണയപുസ്തകം, നഗ്‌നത എന്ന വസ്ത്രം, വീടില്ലാത്ത കവിത, നായകനിർ
മ്മിതിയുടെ രാഷ്ട്രീയം, ദൃശ്യസംസ്‌കാരം, ആസക്തിയുടെ പുസ്തകം, അക്ഷരാർത്ഥം, ബ്രാ-ന്റിഷോപ്പ് എന്നിവ മലയാളം കൃതികൾ. കലാവിമർശനത്തിൽ രണ്ടായിരത്തിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. കലാസംബന്ധിയായ മൂന്നു ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. കവി, നിരൂപകൻ എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്തും സജീവമാണ്. ‘ബൈ ഓൾ മീൻസ്
നെസസ്സറി’ എന്ന പേരുള്ള ബ്ലോഗ് അന്തരാഷ്ട്ര കലാരംഗത്ത് ഇന്ത്യൻ കലയിലേ
ക്കുള്ള ജാലകമായി കണക്കാക്കപ്പെടുന്നു. ‘ബോഡി’, ‘ഗോൾഡൻ ബോ’, ‘ലൈൻ ഓഫ് കൺട്രോൾ’, ‘ഡോഖിനെ ഹവാ’, ‘ലെൻസിങ് ഇറ്റ് ’, ‘വീഡിയോ വെനസ്‌ഡേയ്‌സ് ’, ‘ഇറ്റ്‌സ് ബിഗ് ’, ‘യുണൈറ്റഡ് ആർട്ട് ഫെയർ 2012 ’, ‘ഗോവ റീലോഡഡ് ’, ‘റെയർ ആക്ട്‌സ് ഓഫ് പൊളിറ്റിക്കൽ എൻഗേജ്‌മെന്റ് (റേപ്പ്)’ തുടങ്ങി അമ്പതോളം പ്രധാനപ്പെട്ട പ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തു.
ഇമെയിൽ: johnyml@gmail.com

Author 2

ഡോ. ഷാജു നെല്ലായി
തൃശ്ശൂർ, മണ്ണംപേട്ടയിൽ ജനിച്ചു. അപ്പൻ: കുട്ടപ്പൻ എൻ.എം., അമ്മ: അയ്യക്കുട്ടി കെ.സി., വിഷ്വൽ ആർട്ട്‌സിൽ പിഎച്ച്.ഡി., എം.എഫ്.എ., എം.ഫിൽ., ബി.എഫ്.എ. ബിരുദങ്ങൾ, ബി.എ. രാഷ്ട്രതന്ത്രം, തിരുവനന്തപുരം പ്രസാദ്
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാസംവിധാനത്തിൽ ഡിപ്ലോമ. കേരളത്തിലെ
വിവിധ ഫൈൻ ആർട്ട്‌സ് കേളേജുകളിലായി കാൽനൂറ്റാണ്ടുകാലത്തെ കലാദ്ധ്യാപനപരിചയം. വിവിധ സെമിനാറുകളിൽ കലാസംബന്ധിയായ ഗവേഷണ
പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അനവധി കലാക്യാമ്പുകളിൽ പങ്കെടുത്തു.
ക്യൂറേറ്റഡ് ചിത്രശില്പകലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്‌. ബുദ്ധനും കുഞ്ഞു
മേരിയും-കഥകൾ(പൂർണ്ണ പബ്ലിക്കേഷൻസ്-2023),നിഷീദ-നോവൽ (പൂർണ്ണ പബ്ലിക്കേഷൻസ്-2020), രൊബീന്ദ്രൊനാഥ് ഠാക്കൂറിന്റെ കല-കലാ
പഠനം (കേരള ലളിതകലാ അക്കാദമി), ആധുനിക മലയാള ദൃശ്യകല-ചരിത്രവും വ്യവഹാരവും-കലാപഠനം (പ്രസാധനം-ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാ
ശാല ബി.എഫ്.എ. ബാച്ച്). നിഷീദ-നോവൽ, പൂർണ്ണ-ഉറൂബ് അവാർഡ്-2020 (പൂർണ്ണ പബ്ലിക്കേഷൻസ്), കലാനിരൂപണഗ്രന്ഥം അവാർഡ്-2017 (കേരള ലളിതകലാ അക്കാദമി), ട്രാവൽ ഗ്രാന്റ്-2006 (കേരള സാഹിത്യ അക്കാദമി), കെ.സി.എച്ച്.ആർ. ഫെല്ലോഷിപ്പ്-2014, ഫോക്‌ലോർ ഫെല്ലോഷിപ്പ്-2004 (മിനിസ്ട്രി ഓഫ് കൾച്ചർ, ഗവ. ഓഫ് ഇൻഡ്യ), കേരള ലളിതകലാ അക്കാദമി ചിത്രകലാസ്‌കോളർഷിപ്പ്-2002. 2023-ൽ കേരള സംസ്ഥാന പാഠപുസ്തക കമ്മിറ്റി ഏഴാംക്ലാസ്സ് പാഠ്യനിർമ്മിതി ചെയർപേഴ്‌സൺ ആയി പ്രവർത്തിച്ചു. ഭരത് പി.ജെ.ആന്റണി സ്മാരക നാഷ്ണൽ ഡോക്യുമെന്ററി &ഷോർട്ട് ഫിലിം ഫെസ്റ്റ് 2023ൽ ‘ഷാഡോസ് ടു സ്റ്റാർസ്’ എന്ന ഷോർട്ട് ഫിലിമിന് നല്ല സംവിധായകൻ, കലാസംവിധാനം, വസ്ത്രാലങ്കാരം അവാർഡുകൾ. ആകാശവാണി-ദൂരദർശൻ പരിപാടികൾ സംഗീതസംവിധാനം ചെയ്തു. നിലവിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ. കോഴിക്കോട്-എം.ജി. സർവ്വകലാശാലകളിൽ കലാവിഭാഗം ബോർഡ് ഓഫ് സ്റ്റഡി മെമ്പർ.
വിലാസം: മണ്ണംപേട്ട, വട്ടണാത്ര പി.ഒ., തൃശ്ശൂർ-680 302
ഇമെയിൽ: nellaishaju@yahoo.com

preloader