Kamanakalude Samskarika Sandharbhangal

Original price was: ₹180.00.Current price is: ₹140.00.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയ കൃതി.ചലച്ചിത്രകലയിലെ സമകാലിക ആവിഷ്കാര പരിണാമങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണിത്. അഞ്ച് സമകാലിക മലയാള സിനിമകളെ അടിസ്ഥാനമാക്കി പ്രാദേശികജീവിതവും സംസ്കാരവും സിനിമയുടെ സാർവ്വലൗകികമായ ഭാഷയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നും ലിംഗപരവും രാഷ്ട്രീയപരവുമായ നിലപാടുകൾ ചലച്ചിത്രത്തിന്റെ ഉള്ളടക്കത്തെയും രൂപത്തെയും മാറ്റിത്തീർക്കുന്നതെങ്ങനെയെന്നും ഈ കൃതി വിശകലനം ചെയ്യുന്നു. അന്തർദേശീയ/ദേശീയ സിനിമകളെക്കുറിച്ചുള്ള പഠനവും സിനിമക്കാഴ്ചയും പ്രദർശനവും കൂടുതൽ ജനാധിപത്യവത്കരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന വിഷയവും ചർച്ച ചെയ്യുന്ന പുസ്തകം സിനിമയെപ്പറ്റി പുതിയ ഉൾക്കാഴ്ച നൽകുന്നതാണ്. ജൂറിയുടെ വിലയിരുത്തൽ :  സിനിമയുടെ ബഹുമുഖ തലങ്ങളെ സാംസ്കാരിക വിശകലനത്തിന് വിധേയമാക്കുന്ന കൃതി. സാർവ്വദേശീയവും പ്രാദേശികവുമായ ചലച്ചിത്രങ്ങളിലെ ലിംഗരാഷ്ട്രീയത്തെ സൂക്ഷ്മവും ശ്രദ്ധേയവുമായ രീതിയിൽ രേഖപ്പെടുത്തുന്ന പുസ്തകം.”


Description

Kamanakalude Samskarika Sandharbhangal

Additional information

Pages

128

Publisher

Sign Books

Category

Film

Author

പി. പ്രേമചന്ദ്രൻ

പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മുഖ്യസംഘാടകന്‍. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരളാ റീജിയണല്‍ കൗണ്‍സില്‍ അംഗം. കേരളാ സര്‍ക്കാരിന്റെ പാഠപുസ്തകസമിതി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള കേരള സര്‍ക്കാരിന്റെ മാധ്യമപുരസ്കാരം 2010 ല്‍ നേടി. മികച്ച വിദ്യാഭ്യാസ പ്രബന്ധത്തിനുള്ള അധ്യാപകലോകം അവാര്‍ഡും നേടിയിട്ടുണ്ട്. സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്തുറിക്കയുടെ സിനിമകളെ ആധാരമാക്കിയുള്ള 'ആകാശത്തേക്കുള്ള വാതിലുകള്‍' എന്ന പുസ്തകം കേരളാ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ചു. സിനിമയെ സംബന്ധിച്ചുള്ള നിരവധി ലേഖനങ്ങള്‍ വിവിധ അച്ചടി/ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട്. ലോകസിനിമകള്‍ക്ക് മലയാളം ഉപശീര്‍ഷകങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. നെറ്റ്‌വര്‍ക്ക് ചാനലില്‍ 'ക്ലാസിക് ഫ്രെയിംസ് ' എന്ന പേരില്‍ ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടി ഏറെക്കാലം ചെയ്തിരുന്നു.

ഭാര്യ: ജലജ ടി എം. മക്കള്‍: മാളവിക പി, ആദിത്യന്‍ പി
വിലാസം: മാളവം, തായിനേരി, പയ്യന്നൂര്‍.

premanmash@gmail.com

preloader