Vaikkathe Gandhijiyum Ambedkarum / Bobby Thomas

Original price was: ₹360.00.Current price is: ₹290.00.

ഗാന്ധിജി വൈക്കത്തെത്തിയിട്ട് 100 വർഷങ്ങൾ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിന്റെ അനുരണനങ്ങൾ ചർച്ചകളെ കൂടുതൽ സക്രിയമാക്കുകയാണ്. അവർ തമ്മിലുണ്ടായത് രണ്ട് ശരികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയായിരുന്നോ?, അതോ തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നോ? വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി-അംബേദ്കർ സംവാദത്തെ ചരിത്രപരമായി വിലയിരുത്തുന്ന ശ്രദ്ധേയമായ കൃതിയാണിത്. കീഴാള പക്ഷത്തിന്റെയും ഗാന്ധിയൻ പക്ഷത്തിന്റെയും വിമർശനങ്ങൾക്കിടയാക്കിക്കൊണ്ട് ഗാന്ധി വിമർശകയായ അരുന്ധതിറോയി പറഞ്ഞും പറയാതെയും ധ്വനിപ്പിച്ച ചരിത്ര വീക്ഷണം എന്താണെന്നും ഇതിൽ പരിശോധിക്കപ്പെടുന്നു.


Description

Vaikkathe Gandhijiyum Ambedkarum


ബോബി തോമസ്

Additional information

Publisher

Sign Books

Pages

248

Category

study

author

ബോബി തോമസ്

തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയിരുന്ന ‘അടയാളം’ മാസികയുടെ പ്രധാന
പ്രവർത്തകനും പ്രസാധകനുമായിരുന്നു. അതിനുശേഷം ‘മാതൃഭൂമി’യിൽ പത്ര
പ്രവർത്തകനായിരുന്നു.
കൃതികൾ: ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം (ഡി.സി.
ബുക്‌സ്), ശ്രമണ ബുദ്ധൻ (ഡി.സി. ബുക്‌സ്), ജന്മാന്തരങ്ങൾ (സൈൻ ബുക്‌സ്),
ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്? (സൈൻ ബുക്‌സ്), ദളിതപാതകൾ
(എഡിറ്റർ, സൈൻ ബുക്‌സ്) മലബാർ കലാപം: കഥയും പൊരുളും (എഡിറ്റർ,
സൈൻ ബുക്‌സ്).

തിരുവനന്തപുരത്ത് താമസം.

preloader