Muthala Veedu

Original price was: ₹150.00.Current price is: ₹100.00.

നകുൽ വി.ജി ഗൗളി ഒരു തുള്ളി മുതലയെന്ന് പറഞ്ഞത് ലോർകയാണ്. ഈ ഉപമയിലുണ്ട് ലോർകയുടെ ഭാവനാമഹത്വം. ഇതു വായിച്ചവരോ, ഉത്തരത്തിലെ ചിലയ്ക്കുന്ന ഗൗളിയിൽ മുതലയെ കാണുന്നു. ഇവിടെ ഇതാ ഒരു മുതലവീട്! പലതുള്ളികളുടെ പെരുക്കം! എഴുത്തിലെ അനായാസതകൊണ്ട് കെട്ടിയുയർത്തപ്പെട്ട കഥകളുടെ വീട്! – ഉണ്ണി.ആർ വിശദാംശങ്ങളുടെ പെരുപ്പം ഈ കഥകളിലില്ല. പരത്തിപ്പറയലുകളുമില്ല. വായനക്കാരുടെ ഭാവനാപൂർണ്ണമായ ഇടപെടലുകളാണ് അവ ആവശ്യപ്പെടുന്നത്. സാഹിത്യാസ്വാദനത്തെ സ്വകാര്യമായ ഒരു അനുഭവമായി കരുതുന്നവർക്ക് അത് വലിയ ആഹ്ളാദമുള്ള കാര്യവുമാണ്. – സുരേഷ്.പി.തോമസ്


Description

മുതലവീട്

നകുൽ വി.ജി

Additional information

Publisher

Sign Books

Pages

88

Category

Short Story

ISBN

978-81-19386-40-6

author

നകുൽ വി.ജി

ചരിത്രത്തിൽ ബിരുദവും ജേര്‍ണലിസത്തിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും.
പൊകയില, സെൽഫി ഫിഷ്, ദൈവത്തിന്റെ പെൻഡ്രൈവ്, കാമുകിമാരുടെ ലൈബ്രറി, ഉടൽ തിയറ്റർ, കഥ – നകുൽ വി.ജി, ചെമ്പരത്തി സൈക്കിൾ, പേപ്പർ പൂച്ച (കഥ), ഗോസ്റ്റ് റൈറ്റർ, നോവൽ മാഫിയ, ചീങ്കണ്ണി ബാർ, മഞ്ഞ ബോഗി, ഹെയർ പിൻ (നോവെല്ല) എന്നിവയുൾപ്പടെ, കവിത, ലേഖനം, അഭിമുഖം എന്നീ വിഭാഗങ്ങളിലുമായി 25 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് കേരള സർവകലാശാല കലോൽസവത്തിൽ (2010) ഒന്നാം സമ്മാനം നേടി. മംഗളം ദിനപത്രത്തിൽ സബ് എഡിറ്റർ ട്രെയിനിയും
കലാകൗമുദി വെള്ളിനക്ഷത്രം വാരികയിൽ റിപ്പോർട്ടറും ആയിരുന്നു. ഇപ്പോൾ വനിതയിൽ സബ് എഡിറ്റർ.
ഫോൺ – 88913 16906
ഇമെയിൽ -nakulvg@gmail.com

preloader