Your cart is currently empty!
ചമ്പാവ് അരിയും മൂലധനവും
മാങ്ങാട് രത്നാകരൻ ദാദാസാഹെബ് ഫാൽക്കെ തൊട്ട് ഷോൺ-ലൂക് ഗൊദാർദ് വരെ, മോണിക്ക വിറ്റി തൊട്ട് കെ.പി.എ.സി ലളിത വരെ, സിനിമയെ വെറുത്ത മഹാത്മാഗാന്ധി തൊട്ട് ഇന്ത്യൻ സിനിമയുടെ ‘സൂര്യനും ചന്ദ്രനുമായ’ സത്യജിത് റായി വരെ. ലേഖനങ്ങളും അനുസ്മരണങ്ങളും പുസ്തകനിരൂപണവും റിപ്പോർട്ടുകളും വിവർത്തനങ്ങളുമായി മാങ്ങാട് രത്നാകരൻ ഒരുക്കുന്ന ചലച്ചിത്രാസ്വാദനപുസ്തകം; ആലോചനകളുടെ ഒരു കോക്ടയിൽ.
Description
ചമ്പാവ് അരിയും മൂലധനവും
മാങ്ങാട് രത്നാകരൻ
Additional information
Pages | 144 |
---|---|
Publisher | Sign Books |
Category | film appreciation |
author | മാങ്ങാട് രത്നാകരൻ വടക്കെ മലബാറിലെ ബാര ഗ്രാമത്തിൽ 1962-ൽ ജനിച്ചു. അച്ഛൻ: കെ.വി. കൃഷ്ണൻ നായർ, അമ്മ: എ. നാരായണിയമ്മ. വെടിക്കുന്ന് യു.പി. സ്‌കൂൾ, ഉദുമ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കാസർകോട് ഗവ. കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം. മലയാളത്തിൽ എം.എ. ബിരുദം. ഇന്ത്യാ ടുഡേ (മലയാളം), ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്തു. സത്യസിനിമാപ്പുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ, മാർക്‌സ് കാണാത്ത കല, പെണ്ണ് തോക്ക് കിടക്ക, ചേംബർ 333 എന്നീ ചലച്ചിത്രാസ്വാദന പുസ്തകങ്ങൾ. കവിത, നിരൂപണം, യാത്രാവിവരണം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചു കൃതികൾ. |