ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്

Original price was: ₹260.00.Current price is: ₹200.00.

മലയിൻകീഴ് ഗോപാലകൃഷ്ണൻ ചിത്തിരതിരുനാൾ മഹാരാജാവ് നാടുനീങ്ങിയ ദിവസം ദൂരദർശിനിയാക്കി നൂറ്റാണ്ടിലെ പ്രധാന ലോക സംഭവങ്ങൾ നോക്കിക്കാണുന്ന കൃതി. സംഭവങ്ങളുടെയും വ്യക്തികളുടെയും വിവരണങ്ങളിലൂടെ തിരുവിതാംകൂറിന്റെ ഒരു കാലഘട്ടം തന്നെയാണ് ഇതിൽ തെളിഞ്ഞുവരുന്നത്. ❝ അവസാനത്തെ എഴുന്നള്ളത്ത് ഞാൻ വായിച്ചു. Highly readable. (ഒരു പുസ്തകത്തിന്റെ പ്രധാന കർത്തവ്യം വായിപ്പിക്കലാണല്ലോ.) ജേണലിസത്തിനപ്പുറത്തും ഫിക്ഷന് ഇപ്പുറത്തുമായി നിൽക്കുന്ന ഈ കൃതി എനിക്ക് വളരെ ഇഷ്ടമായി.❞ – എം.ടി വാസുദേവൻ നായർ ❝അവസാനത്തെ എഴുന്നള്ളത്തിന്റെ മുഹൂർത്തങ്ങളിൽ നിന്നുകൊണ്ട് ശ്രീ ചിത്തിരതിരുനാളിന്റെ ജീവിതത്തെയും ചരിത്രത്തെയും അവലോകനം ചെയ്യുന്ന ആ ശില്പം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.❞ – പെരുമ്പടവം ശ്രീധരൻ ❝ചരിത്രത്തിന്റെ ഗൗരവം വിടാതെ അവതരണത്തിലുടനീളം നാടകീയത നിലനിർത്തുന്ന ഒരു വിദ്യ ഗോപാലകൃഷ്ണൻ സ്വായത്തമാക്കിയിട്ടുണ്ട്. എനിക്കതിന്റെ പ്രതിപാദന രീതിയും സമീപനവും വളരെ ഇഷ്ടമായി.❞ – ഡോ. രാജൻ ഗുരുക്കൾ ❝അസാധാരണവും അത്യുത്തമവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം വായിച്ചു തീർത്ത സന്തോഷമാണ് ഈ കൃതി നൽകുന്നത്. ചരിത്രകാരന്റെ സത്യസന്ധതയും സാഹിത്യകാരന്റെ വികാര…


Description

ശ്രീചിത്തിരതിരുനാൾ
അവസാനത്തെ എഴുന്നളളത്ത്

മലയിൻകീഴ് ഗോപാലകൃഷ്ണൻ

Additional information

Pages

192

Publisher

sign books

Category

memory

author

മലയിൻകീഴ് ഗോപാലകൃഷ്ണൻ

1948 ഒക്ടോബർ 10 ന് തിരുവനന്തപുരത്തിനടുത്ത് മലയിൻകീഴ് മഞ്ചാടി പുത്തൻ
വീട്ടിൽ കെ.ശങ്കരപ്പിള്ളയുടെയും കെ.സരസ്വതി അമ്മയുടെയും മകനായി ജനിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സി ഈവനിങ് കോളേജ്, മൈസൂർ യൂണിവേഴ്‌സിറ്റി
എന്നിവിടങ്ങളിൽ പഠനം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. മാതൃഭൂമിയുടെ തിരുവനന്തപുരം സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയി പ്രവർത്തിക്കുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'ഹേ റാം' എന്ന
പുസ്തകത്തിന് അബുദാബി ശക്തി അവാർഡ്, കെ. ദാമോദരൻ അവാർഡ്, മലയാള സാഹിത്യം മാസികയുടെ സി. അച്യുതമേനോൻ അവാർഡ് എന്നിവയും കേരള
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കേരളം ലോകചരിത്രത്തിലൂടെ' എന്ന
പുസ്തകത്തിന് വായനയുടെ പുരസ്‌കാരവും ലഭിച്ചു. തിരുവനന്തപുരം പബ്ലിക്
ലൈബ്രറി ഉപദേഷ്ടാവ്, കേരള ഗസറ്റിയർ ഉപദേഷ്ടാവ്, പുരാവസ്തു വകുപ്പിന്റെ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്്.
ഭാര്യ: ഗായത്രി.
മക്കൾ: ലക്ഷ്മി ഗോപാലകൃഷ്ണൻ, ഐശ്വര്യ ഗോപാലകൃഷ്ണൻ.
വിലാസം: വയനാട് ഹൗസ്, ടി.സി. 29/17412 (2), സി.ആർ.എ 85, കൈരളി ലൈൻ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം-695008, കേരളം.

preloader