ഡോക്ടർ പൽപ്പു

Original price was: ₹220.00.Current price is: ₹180.00.

സി.കെ ഗംഗാധരൻ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ അസാധാരണ സാമർത്ഥ്യം പ്രകടിപ്പിച്ച ഒരു സാധാരണക്കാരൻ കൂടിയായിരുന്നു ഡോ.പൽപ്പു. ഈ രീതിയിൽ അദ്ദേഹത്തെ വരച്ചുകാട്ടിയ ​ഗ്രന്ഥകാരൻ നമ്മുടെയെല്ലാം ക‍ൃതജ്ഞത അർഹിക്കുന്നു ഇ.എം.എസ് ജീവചരിത്രസംബന്ധിയായ വസ്തുതകളുടെ ആധിക്യവും പ്രാമാണികതയും കൊണ്ട് മാത്രമല്ല, അവയുടെ സംവിധാനത്തിൽ സ്ഫുരിക്കുന്ന കലാചാതുര്യം കൊണ്ടും രചനാശുദ്ധികൊണ്ടും ഈ കൃതി ഡോക്ടർ പൽപ്പുവിന്റെ ഏറ്റവും നല്ല ജീവചരിത്രമായി തീരുന്നതോടൊപ്പം അദ്ദേഹത്തിന്റെ മികച്ച സ്മാരകവുമായി തീർന്നിരിക്കുന്നു. സുകുമാർ അഴീക്കോട്  


Description

ഡോക്ടർ പൽപ്പു
സി.കെ. ഗംഗാധരൻ

/b>

Additional information

Pages

152

Publisher

sign books

Category

biography

author

സി.കെ. ഗംഗാധരൻ

ജനനം 1936. അച്ഛൻ: എറണാകുളം ജില്ലയിലെ ചേന്ദ-മംഗലത്ത് ചക്കാല
മ്പറമ്പത്ത് കൊച്ചുണ്ണി. അമ്മ: നാരായണി. ചേന്ദ-മംഗലം ഗവ. ഹൈസ്‌കൂളിൽ
നിന്ന് 1954-ൽ എസ്.എസ്.എൽ.സി. പാസ്സായി. തുടർന്ന് 1957-ൽ സാഹിത്യ
വിശാരദും 1961-ൽ ബി.എ.യും 1963-ൽ ബി.എഡും ജയിച്ചു. പള്ളുരുത്തി എസ്.ഡി.പി.വൈ. ഹൈസ്‌കൂൾ, പുതിയകാവ് ഗവ. ഹൈസ്‌കൂൾ, പറവൂർ ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിംഗ് കോളേജിൽ 5 വർഷക്കാലം ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിച്ചു. കരിമ്പാടം ഡി.ഡി സഭ ഹൈസ്‌കൂൾ മാനേജർ, പുരോഗമന കലാസാഹിത്യ സംഘം പറവൂർ മേഖലാ പ്രസിഡന്റ്, കേരള ഗവ. ടീച്ചേഴ്‌സ് അസോസിയോഷൻ ഉപജില്ലാ പ്രസിഡന്റ്, രïു വട്ടം സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റി അംഗം, എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതായജ്ഞം അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസർ, പറവൂർ
സെഷൻസ് കോടതിയിലെ ലീഗൽ എയ്ഡ് ആന്റ് അഡൈ്വസ് ബോർഡ് അംഗം
എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുï്. 2020 മാർച്ച് 21-ന് അന്തരിച്ചു.
പുസ്തകങ്ങൾ: സഹോദരൻ അയ്യപ്പൻ, ഡോ.പി ആർ ശാസ്ത്രി -തുളസി
ക്കതിരിന്റെ സുഗന്ധം പോലെ, എൻ.ശിവൻപിള്ള – തീയിൽ വിടർന്ന ചെമ്പ
നീർപൂവ്, ഓർമ്മയുടെ നടപ്പാത (ആത്മകഥ).
ഭാര്യ: സൈന. മക്കൾ: സ്മിത, ഹിത.

preloader